/indian-express-malayalam/media/media_files/JCBpe6NgloB7iMoKzoOQ.jpg)
Onam 2025; Sadya Dishes: ഓണ സദ്യ
/indian-express-malayalam/media/media_files/2025/08/14/white-rice-2025-08-14-10-49-50.jpg)
ചോറ്
Onam 2025 Sadhya: കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്
/indian-express-malayalam/media/media_files/ApeKPoxygQgYcAhdpN0z.jpeg)
ഓലൻ
കുമ്പളങ്ങയാണ് ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും വയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/KfN2U72GIgk4kBhfv6Em.jpg)
രസം
വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്.
/indian-express-malayalam/media/media_files/Iv4YZRp10Kv76yspY2P0.jpeg)
ഇഞ്ചിക്കറി
ഓണസദ്യയിലെ പ്രധാന താരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല. സ്വാദിലും ഗുണത്തിലും മുന്നിലാണ് ഇഞ്ചിക്കറി.
/indian-express-malayalam/media/media_files/2025/09/03/beetroot-pachadi-ws-02-2025-09-03-14-14-13.jpg)
പച്ചടി
സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം.
/indian-express-malayalam/media/media_files/2024/12/19/sambar-ws-08.jpg)
സാമ്പാർ
ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികളാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/04/onam-sadya-2025-calorie-fi-2025-09-04-09-41-00.jpg)
അവിയൽ
വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.
/indian-express-malayalam/media/media_files/2024/11/27/emUDjOdrAVK0iA24w3Pp.jpeg)
പരിപ്പുകറി
ഓണസദ്യയിൽ ആദ്യം വിളമ്പുന്ന ഒഴിച്ചുകറിയാണ് പരിപ്പുകറി. നെയ്യും പരിപ്പുകറിയും കൂട്ടിയാണ് ഓണസദ്യ കഴിക്കാൻ തുടങ്ങേണ്ടത്.
/indian-express-malayalam/media/media_files/JvJSa9xeuBO1gWooVLDG.jpeg)
എരിശേരി
ഓണസദ്യയിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.
/indian-express-malayalam/media/media_files/dzS1WVWyjPt5IAmOs5qj.jpeg)
കാളൻ
നല്ല പുളിയുളള കറിയാണിത്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/05/17/cabbage-thoran-ws-06-749661.jpg)
തോരൻ
ഓണസദ്യയിൽ തോരൻ ഉറപ്പായും വേണം. കാബേജ്, ചേനതണ്ട് തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/01/06/1KHqhURKKeNWqlYsUgY2.jpeg)
പായസം
പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമിയ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.
/indian-express-malayalam/media/media_files/2025/09/03/onam-sadhya-2025-4-2025-09-03-12-29-30.jpg)
കിച്ചടി
ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.