/indian-express-malayalam/media/media_files/2025/11/06/ullivada-recipe-fi-2025-11-06-12-50-26.jpg)
ഉള്ളി വട
ഉഴുന്നു വടയേയും പരിപ്പു വടയേയും കടത്തി വെട്ടാൻ ഒരാൾക്കേ കഴിയൂ, അത് ഉള്ളി വടക്കാണ്. കട്ടി കുറച്ച് അരിഞ്ഞെടുത്ത സവാളയിൽ കടലമാവ് ചേർത്ത് തിളച്ചു വരുന്ന എണ്ണയിലേക്കിട്ട് വറുത്തെടുക്കുന്നത് കണ്ടാൽ തന്നെ കൊതിതോന്നും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരമാണിത്. നല്ല ക്രിസ്പിയായിട്ടുള്ള ഉള്ളി വട വറുത്തെടുക്കാം, ഷാൻ ജിയോ ആണ് അതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒരു കപ്പ് ചോറ് മതി, ചൂട് ചായക്കൊപ്പം കഴിക്കാൻ​ കണ്ണൂരപ്പം റെഡി
ചേരുവകൾ
- കടലമാവ്
- സവാള
- ഉപ്പ്
- പച്ചമുളക്
- കുരുമുളക്
- ജീരകം
- ഇഞ്ചി
- കറിവേപ്പില
- വെളിച്ചെണ്ണ
Also Read: പോഷകസമൃദ്ധമാണ്, ഇനി ബ്ലഡ് ഷുഗർ പേടിക്കാതെ മതിവരുവോളം ലഡ്ഡു കഴിക്കാം
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ രുചിയിൽ ക്രിസ്പിയായി വട തയ്യാറാക്കാം, പരിപ്പിനു പകരം ഇതുപയോഗിക്കൂ
തയ്യാറാക്കുന്ന വിധം
- സവാള കഴുകി തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം.
- അതിലേക്ക് പച്ചമുളക്, ഇഞ്ചി, അൽപ്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
- ജീരകവും, കുരുമുളകും, കടലമാവും ചേർത്തിളക്കി യോജിപ്പിച്ച് അൽപ്പ സമയം മാറ്റി വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കാം.
- മാറ്റി വച്ചിരിക്കുന്ന സവാള ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം. ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.
Read More: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us