ആരോഗ്യ ഗുണം നൽകുന്ന ഒരു പദാർത്ഥമാണ് ഓട്സ്. എപ്പോഴും ഒരേ രീതിയിൽ തന്നെ ഓട്സ് പാകം ചെയ്തു കഴിച്ചാൽ ചിലപ്പോൾ മടുപ്പു തോന്നിയേക്കാം. ഇനി മുതൽ ഓട്സ് ഉപയോഗിച്ച് രുചികരമായ ദോശ ഉണ്ടാക്കിയാലോ. ബ്രേക്ക്ഫാസ്റ്റ് ആരോഗ്യകരവും രുചികരവുമാക്കാനുളള ഓട്സ് ദോശ പരിചയപ്പെടുത്തുകയാണ് ബ്ളോഗറായ നുസ്സി.
ചേരുവകൾ:
- ഓട്സ് – 1 കപ്പ്
- വെളളം- 1 കപ്പ്
- തക്കാളി -1 എണ്ണം
- സവാള- 1/2
- മുളകു പൊടി-1/2 ടീ സ്പൂൺ
- ജീരകം- 1/2 ടീ സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
- ഓട്സ് 30 മിനിറ്റു നേരം വെള്ളത്തിലിട്ടു വയ്ക്കുക
- കുതിർന്ന ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് മിക്സി ഉപയോഗിച്ച് അരച്ചെടുക്കുക
- മാവിലേയ്ക്കു കുറച്ചു മല്ലിയിലയിട്ടു കൊടുത്ത ശേഷം ദോശ രൂപത്തിൽ ചുട്ടെടുക്കാവുന്നതാണ്.