Latest News

മത്തി ഇങ്ങനെ വറുത്തു നോക്കൂ

എത്ര കഴിച്ചാലും മതി വരാത്ത മത്തി അൽപ്പം വ്യത്യസ്തമായി വറുത്തെടുക്കാം

Mathi fry, Chaala Varuthath recipe, Kerala fish fry, Kerala fish fry recipe, Kerala mathi fry, അയല ഫ്രൈ, മത്തി ഫ്രൈ, കേരള മത്തി ഫ്രൈ

രുചി, പോഷകഗുണങ്ങൾ എന്നിവ കൊണ്ടും വിലക്കുറവ് കൊണ്ടും മലയാളികൾക്കിടയിൽ ജനപ്രീതി നേടിയൊരു മത്സ്യമാണ് മത്തി. ചിലയിടങ്ങളിൽ ചാള എന്നും അറിയപ്പെടുന്ന മത്തിയിൽ ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയത്തിനെ പ്രതിസന്ധിയിലാക്കുന്ന ട്രൈഗ്ലിസറൈഡ്‌സ് ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാൻ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ദിവസവും മത്തി കഴിക്കുന്നത്, ചർമ്മസൗന്ദര്യത്തിനും നല്ലതാണ്. ഒപ്പം ആർത്രൈറ്റിസ്, ഗ്ലൂക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം നൽകാൻ മത്തി ഭക്ഷണത്തിൽ ശീലമാക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Read more: രണ്ടു മിനിറ്റിൽ പ്രഷർ കുക്കറിൽ കിടിലൻ ചപ്പാത്തി; വീഡിയോ

അൽപ്പം വ്യത്യസ്തമായി, എന്നാൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു മത്തി ഫ്രൈയുടെ റെസിപ്പി ഇന്നു പരിചയപ്പെടാം.

ചേരുവകൾ

  • മത്തി- 6 എണ്ണം
  • സവാള- ഒരു കഷ്ണം
  • ഇഞ്ചി- ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി- 8 അല്ലി
  • കുരുമുളക്- കാൽ സ്പൂൺ
  • ജീരകം- കാൽ സ്പൂൺ
  • കറിവേപ്പില
  • തക്കാളി- ഒരു കഷ്ണം
  • മഞ്ഞൾപ്പൊടി- അര സ്പൂൺ
  • മുളകുപൊടി- രണ്ടു സ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • സവാള, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ജീരകം, കറിവേപ്പില, തക്കാളി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി അരച്ചെടുത്ത് ഇരുവശവും വരഞ്ഞ മത്തിയിൽ തേച്ചു പിടിപ്പിക്കുക.
  • ഒരു പാനിൽ എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കുക.

Read more: ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ഇനി ബുദ്ധിമുട്ടേണ്ട? ഈ വീഡിയോ കാണൂ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Mathi chaala special fry recipe health benefits of sardine

Next Story
ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റ് മുട്ട പഫ്സ് തയ്യാറാക്കാംegg puffs, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com