/indian-express-malayalam/media/media_files/uploads/2023/09/Mammootty-Birthday-Cake.jpg)
മമ്മൂട്ടിയുടെ പിറന്നാൾ കേക്കുകൾ
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന, പഴങ്ങൾ കഴിക്കാനിഷ്ടമുള്ള താരമാണ് മമ്മൂട്ടി. പഴങ്ങളോടുള്ള താരത്തിന്റെ ഈ ഇഷ്ടം അറിയുന്ന മക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ പലപ്പോഴും ഫ്രൂട്ട് തീമിലുള്ള കേക്കുകളാണ് പിറന്നാളിന് സമ്മാനിക്കാറുള്ളത്. മുൻ വർഷങ്ങളിൽ സൺഡ്രോപ്പ് പഴവും തണ്ണിമത്തനുമൊക്കെ മമ്മൂട്ടിയുടെ പിറന്നാൾ കേക്കിൽ ഇടം നേടിയിരുന്നു.
ഇത്തവണയും മമ്മൂട്ടിയുടെ പിറന്നാൾ കേക്കുകളിൽ പഴങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാൾ കേക്കുകളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഓറഞ്ച് ഹണി കേക്കാണ് മമ്മൂട്ടിയ്ക്കായി മകൾ സുറുമിയും മരുമകൾ അമാലും ചേർന്ന് സമ്മാനിച്ചത്. അമിലിനും സുറുമിയ്ക്കും വേണ്ടി ഈ കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ്.
രണ്ടാമത്തെ കേക്ക് ലെമൺ, കോക്കനട്ട്, റാസ്ബെറി എന്നിവയുടെ ഫ്ളേവറിലുള്ളതാണ്.
ഇതാദ്യമായല്ല ഷസ്നീൻ അലിയുടെ 'Indulgence' മമ്മൂട്ടിയ്ക്കായി കേക്കുകൾ ഒരുക്കുന്നത്. അഭിനയത്തിൽ പുതുമകൾ തേടുന്ന, എപ്പോഴും അപ്ഡേറ്റഡായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന വാപ്പച്ചിയ്ക്കായി, ഓരോ വർഷവും പുതിയ കേക്ക് ഡിസൈനുകൾ സമ്മാനിക്കുക എന്ന സുറുമിയുടെയും അമാലിന്റെയും ആഗ്രഹം സാക്ഷാത്കരിക്കാൻ ഷസ്നീനും ശ്രമിക്കുന്നു. ആ ശ്രമങ്ങൾ തന്നെയാണ് മെഗാസ്റ്റാറിന്റെ പിറന്നാൾ കേക്കുകളെയും സ്പെഷലാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.