scorecardresearch
Latest News

വെറും 3 ചേരുവകൾ, ഫ്രിഡ്ജ് വേണ്ട, മിക്സിയിൽ വൈറ്റ് ചോക്ലേറ്റ് ഉണ്ടാക്കാം

മിക്സിയിൽ വെറും മൂന്നു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ വൈറ്റ് ചോക്ലേറ്റ് തയ്യാറാക്കാം

വെറും 3 ചേരുവകൾ, ഫ്രിഡ്ജ് വേണ്ട, മിക്സിയിൽ വൈറ്റ് ചോക്ലേറ്റ് ഉണ്ടാക്കാം

ഫ്രിഡ്ജ് ഇല്ലാതെ ചോക്ലേറ്റ് എങ്ങനെ ഉണ്ടാക്കും എന്നോർത്ത് ഇനി ഒട്ടും വിഷമിക്കേണ്ട. മിക്സിയിൽ വെറും മൂന്നു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ വൈറ്റ് ചോക്ലേറ്റ് തയ്യാറാക്കാം.

ചേരുവകൾ

  • പാൽപ്പൊടി- 4 ടേബിൾ സ്പൂൺ
  • ഐസിങ് ഷുഗർ- 4 ടേബിൾ സ്പൂൺ
  • ഡാൽഡ- 6 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • മിക്സിയുടെ ജാറിൽ 4 ടേബിൾ സ്പൂൺ പാൽപ്പൊടിയും 4 ടേബിൾ സ്പൂൺ ഐസിങ് ഷുഗറും ചേർത്ത് നന്നായി പൊടിച്ചെടുക്കുക
  • (ഐസിങ് ഷുഗർ കയ്യിൽ ഇല്ലെങ്കിൽ ഒരു കപ്പ് പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലവറും മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. അത് അരിച്ചെടുക്കുക)
  • ഇതിലേക്ക് 6 ടേബിൾ സ്പൂൺ ടാൾഡ ചേർക്കുക. ഇത് നന്നായിട്ട് അടിച്ചെടുക്കുക
  • ഇതിലേക്ക് ഒരു തുളളി വാനില എസൻസ് ചേർക്കുക. വേണമെങ്കിൽ മാത്രം ചേർത്താൽ മതി
  • അതിനുശേഷം ഇത് ചോക്ലേറ്റ് തയ്യാറാക്കുന്ന മോൾഡിലേക്ക് ഒഴിക്കുക.
  • 10-15 മിനിറ്റ് സെറ്റാക്കാൻ മാറ്റി വയ്ക്കുക

Read More: ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ഇനി ബുദ്ധിമുട്ടേണ്ട? ഈ വീഡിയോ കാണൂ

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Making white chocolate in mixi food recipe