scorecardresearch
Latest News

ബാക്കി വന്ന ചോറു കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം

ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും

ബാക്കി വന്ന ചോറു കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം

നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. ബാക്കി വന്ന ചോറു കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.

ചേരുവകൾ

  • ചോറ്- 1 കപ്പ്
  • അരിപ്പൊടി-
  • സവാള-1
  • പച്ചമുളക്-2 എണ്ണ
  • മല്ലിയില
  • ഇഞ്ചി

തയ്യാറാക്കുന്ന വിധം

  • ചോറ് മിക്സിയിൽ അരച്ചെടുക്കുക
  • ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി, കശ്മീരി മുളകു പൊടി എന്നിവ കളറിനുവേണ്ടി ചേർക്കുക
  • ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരിഞ്ഞുവച്ചിട്ടുള്ള സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക
  • ഇതിലേക്ക് അരിപ്പൊടി ചേർക്കുക
  • അര മണിക്കൂർ ഇത് മാറ്റിവയ്ക്കുക
  • മാവിൽനിന്നും കുറച്ചെടുത്ത് കയ്യിൽ വച്ച് പരത്തി ചൂടായ എണ്ണയിലേക്ക് ഇടുക
  • നന്നായി വെന്തശേഷം എണ്ണയിൽനിന്നും കോരി മാറ്റുക

Read More: ബാക്കിവന്ന ചോറ് കൊണ്ട് വെറും 5 മിനിറ്റിൽ സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Making vada with rice food recipe