നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. ബാക്കി വന്ന ചോറു കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.
ചേരുവകൾ
- ചോറ്- 1 കപ്പ്
- അരിപ്പൊടി-
- സവാള-1
- പച്ചമുളക്-2 എണ്ണ
- മല്ലിയില
- ഇഞ്ചി
തയ്യാറാക്കുന്ന വിധം
- ചോറ് മിക്സിയിൽ അരച്ചെടുക്കുക
- ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി, കശ്മീരി മുളകു പൊടി എന്നിവ കളറിനുവേണ്ടി ചേർക്കുക
- ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരിഞ്ഞുവച്ചിട്ടുള്ള സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക
- ഇതിലേക്ക് അരിപ്പൊടി ചേർക്കുക
- അര മണിക്കൂർ ഇത് മാറ്റിവയ്ക്കുക
- മാവിൽനിന്നും കുറച്ചെടുത്ത് കയ്യിൽ വച്ച് പരത്തി ചൂടായ എണ്ണയിലേക്ക് ഇടുക
- നന്നായി വെന്തശേഷം എണ്ണയിൽനിന്നും കോരി മാറ്റുക
Read More: ബാക്കിവന്ന ചോറ് കൊണ്ട് വെറും 5 മിനിറ്റിൽ സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം