അരിയും ഉഴുന്നും ചേർത്ത് തയ്യാറാക്കുന്ന മികച്ചൊരു പ്രഭാതഭക്ഷണമോ ലഘുഭക്ഷണമോ മാത്രമല്ല, ആരോഗ്യകരവുമാണ് ദോശ, കാരണം ഇത് പ്രോട്ടീന്റെ നല്ല ഉറവിടമാണ്. ചൂടോടെ നല്ല മൊരിഞ്ഞ ദോശ കഴിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? പക്ഷേ, ചിലപ്പോഴൊക്കെ ദോശ ഉണ്ടാക്കുകയെന്നത് വീട്ടമ്മമാർക്ക് ശ്രമകരമാകാറുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പലരും നോൺ സ്റ്റിക്ക് പാത്രത്തിൽ ദോശ ഉണ്ടാക്കുന്നത്.
നോൺ സ്റ്റിക്കിലെ പോലെ ദോശക്കല്ലിലും നല്ല മൊരിഞ്ഞ ദോശ എളുപ്പത്തിൽ ഉണ്ടാക്കാം. ഫിറ്റ്നസ് ട്രെയിനർ ജൂഹി കപൂർ ദോശക്കല്ലിൽ നല്ല മൊരിഞ്ഞ തയ്യാറാക്കുന്നതിനുള്ള മൂന്നു എളുപ്പ വഴികൾ പങ്കുവച്ചിട്ടുണ്ട്. അതിനു മുൻപ് ദോശക്കല്ലിൽ പാചകം ചെയ്യുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയണമെന്നും അവർ പറയുന്നു.
ഇരുമ്പ് പാത്രങ്ങൾ പരമ്പരാഗതമായി പാചകത്തിന് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു, കാരണം അവ ഒട്ടും ദോഷകരമല്ല. നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ കെമിക്കലുകളുണ്ട്. ഇവയിൽ പാചകം ചെയ്യുന്നത് ദോഷകരമാണെന്ന് അവർ പറയുന്നു. ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ, ദൈനംദിന ഭക്ഷണത്തിൽ ഇരുമ്പ് ഉൾപ്പെടുന്നു, ഇത് വിളർച്ച തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
ദോശക്കല്ല് നോൺ സ്റ്റിക് പോലെ ഉപയോഗിക്കുന്നതിന് കപൂർ പങ്കുവച്ച മൂന്നു വഴികൾ
- സവാള മുറിച്ചെടുത്ത് എണ്ണയിൽ മുക്കി കല്ലിൽ പുരട്ടുക. ഇത് മാവ് കല്ലിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കും
- ദോശ തയ്യാറാക്കാൻ മാത്രം കല്ല് ഉപയോഗിക്കുക. പൊറോട്ട, റൊട്ടി, സാൻഡ്വിച്ച്, ഓംലെറ്റ് എന്നിവയൊന്നും ദോശക്കല്ലിൽ തയ്യാറാക്കരുത്
- ദോശക്കല്ല് വൃത്തിയാക്കിയതിനുശേഷം എല്ലായ്പ്പോഴും ഒരു തുണി ഉപയോഗിച്ച് തുടക്കുക. 2-3 തുള്ളി എണ്ണ പുരട്ടുക, കല്ല് എണ്ണമയമുള്ളതാണെന്ന് ഉറപ്പാക്കുക.
Read More: വെറും 10 മിനിറ്റിൽ മാവ് അരച്ച് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം