/indian-express-malayalam/media/media_files/2025/11/27/crispy-poori-fi-2025-11-27-11-54-35.jpg)
ക്രിസ്പി പൂരി | ചിത്രം: ഫ്രീപിക്
നമ്മുടെ പ്രിയപ്പെട്ട പലഹാരങ്ങളുടെ കൂട്ടത്തിൽ പൂരിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ചൂടുള്ള പൂരിയും കൂടെ മസാലക്കറിയോ, കിഴങ്ങ് കറിയോ ഉണ്ടെങ്കിൽ പ്രഭാതഭക്ഷണം ഗംഭീരമായി. എന്നാൽ, സാധാരണയായി പൂരി ഉണ്ടാക്കുമ്പോൾ കൂടുതൽ എണ്ണ ഉപയോഗിക്കേണ്ടി വരുന്നത് പലരെയും അലട്ടുന്ന ഒരു കാര്യമാണ്. എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്നതിനാൽ കൊളസ്‌ട്രോളുള്ളവർക്കും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർക്കും പൂരി പലപ്പോഴും ഒരു 'വില്ലനായി' മാറാറുണ്ട്.
Also Read: അരികു മൊരിഞ്ഞ നല്ല സോഫ്റ്റ് പാലപ്പം വേണോ? എങ്കിൽ ഒരു തവണ മാവ് ഇങ്ങനെ അരച്ചെടുക്കാം
എന്നാൽ ഇനി നിങ്ങൾ വിഷമിക്കേണ്ട! കുറഞ്ഞ എണ്ണയിൽ അതേ രുചിയോടെയും മൊരിവോടെയും പൂരി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഈ പുതിയ രീതിയിൽ, പൂരിയുടെ ക്രിസ്പിനസ് അൽപം പോലും കുറയാതെ, എണ്ണയുടെ ഉപയോഗം വലിയ അളവിൽ നിയന്ത്രിക്കാൻ സാധിക്കും. വയറിന് മാത്രമല്ല, മനസ്സിനും സന്തോഷം നൽകുന്ന ഈ വിഭവം തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്.
Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ് ഈ പുട്ട് ഒരു തവണ കഴിച്ചാലും കൊതിതീരില്ല
ചേരുവകൾ
- ചോറ്
- പച്ചമുളക്
- ഉപ്പ്
- ഗോതമ്പ് പൊടി
- റവ
Also Read: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ്, ഒരു കപ്പ് ഗോതമ്പ് പൊടി മതി
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് വേവിച്ച ചോറിലേയ്ക്ക് രണ്ട് പച്ചമുളകും, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടിയെടുക്കാം.
- അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ റവ ചേർത്തിളക്കി യോജിപ്പിക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് പരത്തിയെടുത്ത മാവ് ചേർത്ത് വറുക്കാം. ഇനി ചൂടോടെ തന്നെ കഴിച്ചോളൂ പൂരി.
Read More: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ് ഈ പുട്ട് ഒരു തവണ കഴിച്ചാലും കൊതിതീരില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us