/indian-express-malayalam/media/media_files/2025/11/21/lemon-juice-fi-2025-11-21-14-12-41.jpg)
നാരങ്ങ ജ്യൂസ് | ചിത്രം: ഫ്രീപിക്
വേനൽക്കാലമാണെങ്കിലും അല്ലെങ്കിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം നൽകുന്ന സുഖമൊന്നും മറ്റൊരു ജ്യൂസിനും കിട്ടില്ല. എന്നാൽ സാധാരണ നാരങ്ങാവെള്ളത്തിൽ നിന്ന് വ്യത്യസ്തമായി, വെള്ളം ചേർക്കാതെ നാരങ്ങയുടെ തനതായ രുചിയും ഗുണങ്ങളും ചോർന്നുപോകാതെ എങ്ങനെ ജ്യൂസ് തയ്യാറാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ?. പ്രത്യേകിച്ച് ഒന്നിലധികും ആളുകൾ ഉള്ളപ്പോൾ ആവശ്യത്തിന് നാരങ്ങ ഇല്ലെങ്കിൽ എന്ത് ചെയ്യും?
Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ
ഒരു നാരങ്ങ ഉപയോഗിച്ച് മതിവരുവോളം കുടിക്കാൻ ജ്യൂസ് തയ്യാറാക്കാനുള്ള പൊടിക്കൈയാണ് ഫൈസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- നാരങ്ങ
- ഇഞ്ചി
- പച്ചമുളക്
- തേങ്ങ
- പഞ്ചസാര
- വെള്ളം
Also Read: ഓർമശക്തി മെച്ചപ്പെടുത്താം ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
Also Read: പ്രതിരോധശേഷിയും ദഹനാരോഗ്യവും വർധിപ്പിക്കാം, ദിവസവും ഇത് ഒരു ഗ്ലാസ് കുടിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു നാരങ്ങ പിഴിഞ്ഞ് ജ്യൂസെടുക്കാം.
- അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി ചേർക്കാം.
- ഒപ്പം തേങ്ങ ചിരകിയത് ഒരു പിടി, നാലോ അഞ്ചോ പുതിനയില,
- മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ഇത് നന്നായി അരിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം.
- ഒരു ഗ്ലാസിൽ ഐസ്ക്യൂബ് ചേർത്ത് പകർന്ന് കുടിക്കാം.
Read More: പോഷകസമൃദ്ധമായ ഈ സൂപ്പ് മതി, പ്രതിരോധശേഷിയും ഊർജ്ജവും മെച്ചപ്പെടുത്താം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us