Latest News

ഇഞ്ചി വെളുത്തുളളി പേസ്റ്റ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

5-6 മാസംവരെ കേടുകൂടാതെ ഇഞ്ചി വെളുത്തുളളി പേസ്റ്റ് വീട്ടിൽ സൂക്ഷിക്കാനാവും

ginger-garlic paste, food, ie malayalam

പാചകം ഇഷ്ടപ്പെടുന്നവർക്ക് എപ്പോഴും നുറുങ്ങ് വിദ്യകൾ സഹായകമാണ്. നമ്മുടെയൊക്കെ അടുക്കളകളിൽ എപ്പോഴും വേണ്ടിവരുന്ന ഒരു ഘടകമാണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. 5-6 മാസംവരെ കേടുകൂടാതെ ഇത് ഉപയോഗിക്കാനാവും. ഇഞ്ചി വെളുത്തുളളി പേസ്റ്റ് തയ്യാറാക്കുന്നതിനെക്കുറിച്ചുളള വീഡിയോ ഫുഡ് ബ്ലോഗർ ആരതി മദൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചേരുവകൾ

  • ഇഞ്ചി- 150 ഗ്രാം
  • വെളുത്തുളളി- 250 ഗ്രാം
  • ഉപ്പ്
  • എണ്ണ- 2-3 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • കഴുകി വൃത്തിയാക്കിയശേഷം ഇഞ്ചിയുടെയും വെളുത്തുളളിയുടെയും തൊലി കളയുക
  • ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
  • ആദ്യം ഇഞ്ചി അരച്ചെടുക്കുക. അതിനുശേഷം വെളുത്തുളളിയും
  • ഇതിലേക്ക് ഉപ്പും എണ്ണയും ചേർക്കുക

ഓർക്കേണ്ട കാര്യങ്ങൾ

  • ഇഞ്ചിയുടെ അളവ് കുറവായിരിക്കണം
  • ഇഞ്ചി നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക, അങ്ങനെ ചെയ്താൽ പൊടിക്കാൻ എളുപ്പമാണ്. ഒട്ടും ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കുക
  • വെളളം ഒട്ടും ഉപയോഗിക്കരുത്

എങ്ങനെ സൂക്ഷിക്കാം?

  • നന്നായി കഴുകി ഉണക്കിയ ഒരു ഗ്ലാസ് കുപ്പിയിൽ പേസ്റ്റ് സൂക്ഷിക്കുക. റഫ്രിജറേറ്ററിൽ അഞ്ച് മാസം വരെയും ഫ്രീസറിൽ ആറുമാസം വരെയും സൂക്ഷിക്കാം
  • വായു കടക്കാത്തവിധം കുപ്പി നന്നായി അടയ്ക്കണം
  • ഇഞ്ചി വെളുത്തുളളി പേസ്റ്റ് കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാൻ ഉപ്പും എണ്ണയും സഹായിക്കുമെന്ന് മദൻ പറഞ്ഞു

Read More: കണ്ണുനീർ വരാതെ ഉള്ളി മുറിക്കാം, സിംപിൾ ട്രിക്ക് ഇതാ; വീഡിയോ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Know the correct ratio to make ginger garlic paste

Next Story
സ്വാദേറും ഒനിയൻ ദോശ തയ്യാറാക്കാം; റെസിപ്പിWheat flour Onion Dosa Easy recipe, Easy breakfast recipe, Dosa recipe, Easy breakfast, Easy breakfast recipe, Easy breakfast maida egg, maida egg dishes
The moderation of comments is automated and not cleared manually by malayalam.indianexpress.com