/indian-express-malayalam/media/media_files/2025/11/08/cleaning-hack-with-lemon-fi-2025-11-08-13-56-59.jpg)
അടുക്കളയിൽ സുഗന്ധം നിറയ്ക്കാൻ നാരങ്ങ | ചിത്രം: ഫ്രീപിക്
അടുക്കളയിലെ രൂക്ഷഗന്ധം പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട്, പ്രത്യേകിച്ച് മീൻ കറി വെക്കുമ്പോഴും ഇറച്ചി പാചകം ചെയ്യുമ്പോഴും. ഇത് ഒഴിവാക്കാൻ കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകളാണോ ഉപയോഗിക്കാറുള്ളത്? എന്നാൽ പകരം പ്രകൃതിദത്തവും ആരോഗ്യകരവുമായ ഒരു പരിഹാരം തേടുന്നതാണ് നല്ലത്.
Also Read: രണ്ട് സ്പൂൺ തേയിലപ്പൊടി ഉണ്ടെങ്കിൽ ഇനി പാറ്റകളെ തുരത്താൻ എളുപ്പമാണ്
അതിനായി അടുക്കളയിൽ സുലഭമായ നാരങ്ങയും ഗ്രാമ്പൂവും ഉപയോഗിക്കാം. ഈച്ചകളെയും പ്രാണികളെയും അകറ്റി ദിവസം മുഴുവൻ അടുക്കളയിൽ സുഗന്ധം നിറയ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
Also Read: ലിക്വിഡ് ഡിഷ്‌വാഷറുകൾ അലർജിയാണോ? പാത്രങ്ങൾ വൃത്തിയാക്കാൻ ഇവ ഉപയോഗിക്കൂ
ചേരുവകൾ
- നാരങ്ങ - 2 എണ്ണം (സ്ലൈസ് ചെയ്തത്)
- ഗ്രാമ്പൂ - 10-15 എണ്ണം
- വെള്ളം - 2-3 കപ്പ്
Also Read: വെളുത്തുള്ളി അല്ലി ഒരെണ്ണം മതി, ഇനി അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ തുരത്താം
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ പാത്രത്തിൽ 2-3 കപ്പ് വെള്ളം എടുക്കാം.
- നാരങ്ങ വട്ടത്തിൽ മുറിച്ച് വെള്ളത്തിലേക്ക് ചേർക്കാം.
- ഇതിലേക്ക് ഗ്രാമ്പൂ കൂടി ചേർക്കാം.
- ഈ പാത്രം അടുപ്പത്ത് വെച്ച് ചെറുതീയിൽ ചൂടാക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ തീ
കുറച്ചു വയ്ക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. - ഈ മിശ്രിതം തണുത്തതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. അടുക്കളയിൽ ദുർഗന്ധം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യാം.
- പാചകം ചെയ്യുമ്പോൾ തന്നെയോ, പാചകം ചെയ്തതിന് ശേഷമോ ഇത് ഉപയോഗിക്കാവുന്നതാണ്.
- നാരങ്ങയുടെയും ഗ്രാമ്പൂവിൻ്റെയും മണം പാറ്റകളെയും പല്ലികളെയും തുരത്താൻ അനുഗുണമാണ്.
Read More: അരിയിൽ കയറിക്കൂടിയ കുഞ്ഞൻ ചെള്ളിനെ തുരത്താൻ അടുക്കളയിലുണ്ട് വഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us