/indian-express-malayalam/media/media_files/uploads/2023/09/ketchup-bottle-Trick.jpg)
Watch: This simple trick will help you get every drop out of a ketchup bottle
കെച്ചപ്പ് ബോട്ടിലിലെ അവസാനതുള്ളി കെച്ചപ്പും എങ്ങനെ എളുപ്പത്തിൽ പുറത്തെടുക്കാം എന്നു ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ലേ? ചിലപ്പോൾ ആവശ്യത്തിനുള്ള കെച്ചപ്പ് ബോട്ടിലിൽ ബാക്കി കാണും. എന്നാൽ ഒരു തുള്ളി പോലും പാഴാക്കാതെ അവ പുറത്തെടുക്കുക എളുപ്പമല്ല താനും. എന്നാൽ അതിനുമുണ്ട് ഒരു ട്രിക്ക്. ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ കേസി റീഗർ ആണ് ഈ ട്രിക്ക് പരിചയപ്പെടുത്തുന്നത്.
വീഡിയോയിൽ, ഏതാണ്ട് 85 ശതമാനത്തോളം കാലിയായ ഒരു കെച്ചപ്പ് ബോട്ടിൽ കാണിക്കുകയാണ് കേസി റീഗർ. അതിനു ശേഷം കെച്ചപ്പ് ബോട്ടിൽ വളരെ വേഗത്തിൽ വായുവിൽ സർക്കുലാർ മോഷനിൽ കറക്കുന്നു. അതിനു ശേഷം കാണിക്കുമ്പോൾ കുപ്പിയിലെ എല്ലാ സോസും ബോട്ടിലിന്റെ മുകൾവശത്തേക്ക് വന്നു അടിഞ്ഞിരിക്കുന്നതു കാണാം. ഇത് സോസ് പുറത്തെടുക്കൽ എളുപ്പമാക്കുന്നു.
നൂറുകണക്കിന് ലൈക്കുകളാണ് റീഗറിന്റെ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെ ഉപകാരപ്രദമാണ് ഈ കുറിപ്പെന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ ഈ ട്രിക്ക് ചെയ്യുന്നതിനിടയിൽ പറ്റിയ അബദ്ധത്തെ കുറിച്ചും ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കമന്റു ചെയ്തിട്ടുണ്ട്. “ഞാനിത് ചെയ്തു, പക്ഷേ അതിനിടയിൽ കുപ്പിയുടെ അടപ്പു തുറന്നു. ചുമരുകളിലും മേൽക്കൂരയിലും സൃഷ്ടിക്കപ്പെട്ട കലാസൃഷ്ടി നോക്കിയിരിക്കുകയാണ് എന്റെ ഭാര്യ. ഒരു ഷെൽട്ടർ ഹോമിൽ നിന്നാണ് ഞാൻ ഇത് കമന്റ് ചെയ്യുന്നത്, ” എന്നാണ് രസകരമായ കമന്റ്.
“ഞാൻ ഇത് പരീക്ഷിച്ചു, 20 മിനിറ്റിനുശേഷം തറയിൽ കിടന്നുറങ്ങി. നാളെ ഇല്ലെന്നു തോന്നിപ്പിക്കുന്നതുപോലെ തോളിൽ വേദനയായിരുന്നു. പക്ഷേ എന്റെ ഫ്രൈസിനു വേണ്ട കെച്ചപ്പ് കിട്ടി. അതിനാൽ ഇതു ഉപകാരമാണെന്നു ഞാൻ കരുതുന്നു. ഇവിടുത്തെ ആംബുലൻസ് മികച്ചതാണ്!” എന്നാണ് മറ്റൊരു കമന്റ്.
“ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇത് ചെയ്യുമായിരുന്നു. പിന്നെ ഒരിക്കൽ കറക്കുന്നതിനിടയിൽ കുപ്പിയുടെ ക്യാപ് തുറന്നു. ഇനി ഒരിക്കലും ചെയ്യില്ല”.
അതേസമയം, ഇതിനു ബദൽ പരിഹാരം നിർദ്ദേശിക്കുന്നവരും ഏറെയാണ്. ഇത്രയൊന്നും കഷ്ടപ്പെടേണ്ടതില്ല. കെച്ചപ്പ് ബോട്ടിൽ അൽപ്പനേരം തലകീഴായി വച്ചാൽ മതി എന്നു നിർദ്ദേശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.