Kitchen Hacks, Cooking Hacks: ഏറ്റവും പോഷകപ്രദമായ ഒന്നാണ് മുട്ട. പ്രൊട്ടീന്റെ കലവറയാണിത്. മുട്ട പുഴുങ്ങിയും ഓംലറ്റുമൊക്കെ കഴിക്കാൻ ഇഷ്ടമുള്ള ഒരുപാടുണ്ട്. എന്നാൽ മുട്ട പുഴുങ്ങുന്നതിനേക്കാള്‍ ബുള്‍സൈ ആയി കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം, മുട്ട പുഴുങ്ങുന്നത് ആരോഗ്യകരമാണെങ്കിലും ചൂട് കൂടുതല്‍ ഏല്ക്കുമ്പോൾ മുട്ട മഞ്ഞയിലെ പോഷകങ്ങള്‍ നഷ്ടപ്പെടും. അതൊഴിവാക്കാൻ ബുള്‍സൈ ആയി പാകം ചെയ്യുന്നത് സഹായിക്കും.
എന്നാൽ മുട്ടയുടെ ഉണ്ണി പൊട്ടിപോവാതെ ബുൾസൈ ഉണ്ടാക്കുക എന്നത് പലരെ സംബന്ധിച്ചും അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനൊരു നുറുങ്ങുവിദ്യയുണ്ട്.
അതിനാവശ്യം, ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലുള്ള ഒരു ഫ്രൈയിംഗ് സ്പൂൺ ആണ്.

ഒരു പാൻ എടുത്ത് സ്റ്റൗവിൽ വയ്ക്കുക. പാൻ ചൂടാവുമ്പോൾ ഓയിൽ ഒഴിക്കാം. ശേഷം സ്റ്റീൽ നെറ്റിലുള്ള ഈ ഫ്രൈയിംഗ് സ്പൂൺ പാനിൽ വയ്ക്കുക. മുട്ട പൊട്ടിച്ച് ഈ സ്പൂണിനു മുകളിലേക്കാണ് ഒഴിക്കേണ്ടത്. മുട്ടയുടെ ഉണ്ണി മാത്രം പൊട്ടാതെ നെറ്റിൽ തങ്ങിനിൽക്കുകയും മുട്ട വെള്ള പാനിലേക്ക് ഒഴുകി പരക്കുകയും ചെയ്യും.
സ്പൂൺ ഉപയോഗിച്ച് മുട്ട ലായനി ഒന്നു വൃത്തമൊപ്പിച്ചു പരത്തിയതിനു ശേഷം ഉണ്ണി പൊട്ടാതെ നടുവിലേക്കായി ഒഴിച്ചു കൊടുക്കുക.
Read more: തേങ്ങ ചിരകാൻ മടിയുള്ളവരാണോ?; ഈസിയായി കാര്യം നടക്കാന്‍ ഇങ്ങനെ ചെയ്തുനോക്കൂ