/indian-express-malayalam/media/media_files/2025/12/02/floor-cleaner-homemade-fi-2025-12-02-15-10-25.jpg)
അടുക്കള ഫ്രഷായിരിക്കാൻ പൊടിക്കൈകൾ | ചിത്രം ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/02/floor-cleaner-homemade-1-2025-12-02-15-10-37.jpg)
പല കുപ്പികളിൽ വ്യത്യസ്ത നിറങ്ങളിൽ നിറച്ചു വച്ചിരിക്കുന്ന ഫ്ലോർ ക്ലീനറുകളാണോ സ്ഥിരമായി നിങ്ങൾ ഉപയോഗിക്കാറുള്ളത്? താൽക്കാലികമായ ഒരു പരിഹാരം നൽകും എന്നല്ലാതെ അവ പോക്കറ്റ് കാലിയാക്കുകയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
/indian-express-malayalam/media/media_files/2025/12/02/floor-cleaner-homemade-2-2025-12-02-15-10-37.jpg)
ഇത്തരം വില കൂടിയ ഉത്പന്നങ്ങൾ ഫലം മെച്ചപ്പെടുത്താൻ പല തരം രാസവസ്തുക്കളും അവയിൽ ചേർത്തിട്ടുണ്ടാകും. ഇത് അലർജികൾക്ക് കാരണമായേക്കും. പകരം അവ കെമിക്കലുകൾ ചേർക്കാതെ വീട്ടിൽ തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/12/02/floor-cleaner-homemade-3-2025-12-02-15-10-38.jpg)
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ആര ലിറ്റർ വെള്ളമെടുക്കാം. അതിലേയ്ക്ക് 4 ആര്യവേപ്പില തണ്ടോടെ ചേർക്കാം. വെള്ളം 300 മില്ലിയായി വറ്റുന്നതു വരെ നന്നായി തിളപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വെയ്ക്കാം. ഇത് അരിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ അല ലിറ്റർ വെള്ളത്തിലേയ്ക്ക് മൂന്ന് കർപ്പൂര കട്ടകൾ പൊടിച്ചു ചേർക്കാം. അതിലേയ്ക്ക് ഒരു പായ്ക്കറ്റ് ഷാമ്പൂ ചേർത്തിളക്കിയോജിപ്പിക്കാം. ഇത് വേപ്പില വെള്ളത്തിലേയ്ക്ക് ഒഴിക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.
/indian-express-malayalam/media/media_files/2025/12/02/floor-cleaner-homemade-4-2025-12-02-15-10-38.jpg)
ഉപയോഗിക്കേണ്ട വിധം
അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കാൻ ഇത് വെള്ളത്തിൽ കലർത്തണം. അര ബക്കറ്റ് വെള്ളത്തിലേയ്ക്ക് ഈ മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം കോട്ടൺ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തറ തുടയ്ക്കാം. ഇത് ഒരു മികച്ച അണുനാശിനിയാണ്. മിക്ക പ്രാണികൾക്കും വേപ്പിലയുടെയും കർപ്പൂരത്തിൻ്റെയും ഗന്ധം സഹിക്കാൻ കഴിയില്ല. അതിനാൽ ദിവസങ്ങളോളം അടുക്കള വൃത്തിയോടെയും ഫ്രെഷായും സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/12/02/floor-cleaner-homemade-5-2025-12-02-15-10-38.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഓറഞ്ചിൻ്റെ തൊലി ഉണക്കിയത്, ഏലയ്ക്ക പൊടിച്ചത് എന്നിവയൊക്കെ മുറിക്കുള്ളിൽ വയ്ക്കുന്നത് അടുക്കളയിലെ ദുർഗന്ധം അകറ്റാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us