scorecardresearch
Latest News

സ്വാദിഷ്ടമായ നാടൻ സ്റ്റൈൽ ബീഫ് ഉലർത്തിയത് തയ്യാറാക്കാം

രുചിയൂറും നാടന്‍ ബീഫ് ഉലർത്തിയത് ഉണ്ടാക്കുന്ന വിധം

Beef ularthiyath, Kerala Style Beef Ularthiyath, Beef Fry, Beef dish, ബീഫ് ഉലർത്തിയത്, ബീഫ് ഒലത്തിയത്, beef dish, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് ബീഫ് ഉലർത്തിയത്. നാടൻ സ്റ്റൈലിൽ രുചികരമായ ബീഫ് ഉലർത്തിയത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ:

ബീഫ്- ഒരു കിലോ

സവാള- 4

തക്കാളി- 1

പച്ചമുളക്- 4

വെളുത്തുള്ളി- ഒന്ന്

ഇഞ്ചി- 1 കഷ്ണം

മല്ലിയില- ആവശ്യത്തിന്

കറിവേപ്പില- ആവശ്യത്തിന്

മുളക് പൊടി- കാൽ ടേബിൾ സ്പൂൺ

കുരുമുളക് പൊടി- രണ്ടര ടേബിൾ സ്പൂൺ

മല്ലിപ്പൊടി- 1 ടേബിൾ സ്പൂൺ

മഞ്ഞൾപൊടി- 1 ടീസ്പൂൺ

ഗരം മസാല- 2 ടേബിൾ സ്പൂൺ

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- കാൽ കപ്പ്

തേങ്ങാക്കൊത്ത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബീഫ് ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക. തക്കാളി മിക്സിയിൽ അടിച്ച് പേസ്റ്റാക്കി വയ്ക്കുക. കുക്കറിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് തക്കാളി പേസ്റ്റാക്കിയത് ചേർത്ത് വഴറ്റുക. അതിലേക്ക് മസാലപുരട്ടി വച്ച ബീഫ് ചേർത്ത് വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക.

മറ്റൊരു പാൻ എടുത്ത്, എണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക. സവാള ഗോൾഡൻ കളറാവുമ്പോൾ അതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ള ചതച്ചത്, പച്ചമുളക് രണ്ടായി കീറിയത് എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴറ്റി കഴിയുമ്പോൾ, മല്ലിപൊടിയും മുളകു പൊടിയും ഗരംമസാലയും പാകത്തിന് ഉപ്പും ചേർക്കാം. അതിലേക്ക് വേവിച്ചു വെച്ച ബീഫ് ചേർക്കുക. കുരുമുളക് പൊടി, മല്ലിയില, തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് ചെറിയ തീയിൽ അഞ്ച് മിനിറ്റ് അടച്ചുവച്ച് വേവിക്കുക. രുചികരമായ നാടൻ സ്റ്റൈൽ ബീഫ് ഉലർത്തിയത് തയ്യാർ.

Read more: രുചിയൂറും നാടന്‍ ബീഫ് കറി ഉണ്ടാക്കുന്ന വിധം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Kerala style beef ularthiyathu