scorecardresearch

ഒരു കപ്പ് അരി മതി, ഇനി ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക് തയ്യാറാക്കാം

ബേക്കറിയിൽ നിന്നും ഒരുപാട് പലഹാരങ്ങൾ വാങ്ങി സൂക്ഷിക്കേണ്ട, ഇത് തയ്യാറാക്കി വച്ചാൽ മാസങ്ങളോളം കേടുകൂടാതിരിക്കും

ബേക്കറിയിൽ നിന്നും ഒരുപാട് പലഹാരങ്ങൾ വാങ്ങി സൂക്ഷിക്കേണ്ട, ഇത് തയ്യാറാക്കി വച്ചാൽ മാസങ്ങളോളം കേടുകൂടാതിരിക്കും

author-image
WebDesk
New Update
Avalospodi FI

നാട്ടിൻ പുറങ്ങളിലെ നാടൻ പലഹാരങ്ങളിൽ ഒന്നാണ് അവലോസ് പൊടി. കോട്ടയമാണ് അവലോസ് പൊടിയുടെ കേന്ദ്രം. ഇപ്പോഴും വിദേശ രാജ്യങ്ങളിലേയ്ക്കു പോകുന്നവർ മറക്കാതെ കൂടെക്കൂട്ടുന്ന ഒന്നാണിത്. രുചികരവും ആരോഗ്യപ്രദവുമായ ഒരു ലഘുഭക്ഷണമാണിത്. പഞ്ചസാരയോ, ശർക്കരയോ മധുരത്തിനായി ചേർക്കാറുണ്ട്. ഇതിലേയ്ക്ക് പഴം അരിഞ്ഞു ചേർത്ത് കഴിക്കാറായിരുന്നു പതിവ്. ശർക്കര അലിയിച്ച് ചേർത്ത് ഉരുളകളാക്കുമ്പോൾ അവലോസ് ഉണ്ട എന്ന് ഇത് അറിയപ്പെടും. അരി വറുത്തെടുക്കുക എന്നതു മാത്രമാണ് പ്രധാന പാചകം. നെജി തൻ്റെ യൂട്യബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: ചപ്പാത്തി പൊങ്ങി വരും, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ

ചേരുവകൾ

  • അരി- 1 കപ്പ്
  • തേങ്ങ- 3/4 കപ്പ്
  • ശർക്കര- 1/2 കപ്പ്
  • ഏലയ്ക്ക- 2
  • ജീരകം- 1/2 ടീസ്പൂൺ
  • പഴം

Also Read: മൈദയോ മുട്ടയോ വേണ്ട, ഏവരേയും കൊതിപ്പിക്കും പൈനാപ്പിൾ കേക്ക് ഇനി ഓവനില്ലാതെ സിംപിളായി തയ്യാറാക്കാം

Also Read: 5 മിനിറ്റിൽ സിംപിളായൊരു ബ്രേക്ക്ഫാസ്റ്റ്, ഇത് ഒരു തവണ​ ട്രൈ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • മട്ട അരി ഒരു കപ്പ് നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് കഴുകിയ അരി ചേർത്ത് വറുത്തെടുക്കാം.
  • വറുത്തെടുത്ത അരിയിലേയ്ക്ക് രണ്ട് ഏലയ്ക്കയും, അര ടീസ്പൂൺ ജീരകവും ചേർത്ത് പൊടിക്കാം.
  • ഇതിലേയ്ക്ക് തേങ്ങ ചിരകിയതും അര കപ്പ് ശർക്കരയും ചേർത്തിളക്കാം.
  • നന്നായി പഴുത്ത പഴം അരിഞ്ഞു ചേർത്ത് കഴിച്ചു നോക്കൂ.

Read More: മുട്ടയും തേങ്ങാപ്പാലും വേണ്ട, കറുമുറു കഴിക്കാൻ അച്ചപ്പം ഇങ്ങനെ തയ്യാറാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: