ഇലകൾ കൊണ്ടൊരു പായസം

Panchadala Payasam Recipe: ഇലകൾ കൊണ്ടൊരു പായസം

karkidaka kanji, karkidaka panchadala payasam, karkidaka leaves, karkidaka kanji items, karkidaka treatment, karkidaka chikitsa,

Panchadala Payasam Recipe: കർക്കിടക മാസത്തിൽ കഞ്ഞി കഴിക്കുകയെന്നത് പോലെ സവിഷേശമാണ് വിവിധ ഔഷധ ഗുണമുള്ള ഇലകൾ കഴിക്കുന്നതും. പലരും ഇതെല്ലം കറിയാക്കുകയും, മരുന്നിൽ ചേർക്കുകയും ചെയ്യുമെങ്കിലും അതിൽ നിന്നെല്ലാം വ്യത്യാസമാണ് ഈ വിഭവം. ഇലകൾ കൊണ്ടൊരു പായസം. സ്വാദിഷ്‌ഠവും, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒന്ന്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അഞ്ചു ഇലകളാണ് ഇതിലെ പ്രധാന ചേരുവ.

വേണ്ട ചേരുവകൾ

 • തഴുതാമയില – കാൽ കപ്പ് (ഇല മാത്രം )
 • പനിക്കൂർക്കയില – കാൽ കപ്പ്
 • മുള്ളൻ ചീരയില – കാൽ കപ്പ്
 • ചെറൂള – കാൽ കപ്പ് ( അതിലെ വെളുത്ത പൂവും കൂടി എടുക്കാം )
 • കറുക – കാൽ കപ്പ് ( വേരു ഭാഗം കളഞ്ഞു തല ഭാഗം മാത്രം എടുക്കുക )
 • ശർക്കരപാനി – രണ്ടു ഗ്ലാസ്
 • നുറുക്ക് ഗോതമ്പു – മൂന്ന് ടേബിൾ സ്പൂൺ ( അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക)
 • തേങ്ങയുടെ രണ്ടാം പാൽ – നാലു ഗ്ലാസ്
 • തേങ്ങയുടെ ഒന്നാം പാൽ – രണ്ടു ഗ്ലാസ്
 • ഏലക്ക – 2
 • കശുവണ്ടി, ബദാം – 2 ടേബിൾ സ്പൂൺ (കുതിർത്തു അരച്ചത് )
 • നെയ്യ് – 25 ഗ്രാം
 • കശുവണ്ടി, കിസ്മിസ് – 10 എണ്ണം

പാചകരീതി

അഞ്ചു ഇലകളും ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ച് ഒരു അരിപ്പയിൽ ഒഴിച്ച് അരിച്ചു എടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച് ഇലകൾ അരച്ച വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്കു നുറുക്ക് ഗോതമ്പു ചേർത്ത് വേവിക്കുക.

ഗോതമ്പു വെന്തു വെള്ളം വറ്റുമ്പോൾ ശർക്കര പാനി ചേർക്കുക. അത് തിളച്ചു വരുമ്പോൾ രണ്ടാം പാൽ ചേർക്കുക. തേങ്ങാ പാൽ കുറുകി വരുമ്പോൾ കശുവണ്ടി, ബദാം അരച്ചത് ചേർക്കുക.

തേങ്ങാ പാൽ വറ്റി പകുതി ആകുമ്പോൾ ഏലക്ക പൊടി ചേർത്ത് ഗ്യാസ് ഓഫ് ആക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് ഇളക്കി കുറച്ചു സമയം അടച്ചു വെക്കുക. വിളമ്പുന്നതിനു മുമ്പായി അല്പം കശുവണ്ടിയും കിസ്മിസും നെയ്യിൽ വറുത്ത് ഇടാം.

ഇല ചേരുവകളും അവയുടെ ഔഷധ ഗുണങ്ങളും

തഴുതാമയില

ഒരുപാടു ഔഷധഗുണമുള്ള ഈ ഇല മഞ്ഞപ്പിത്തം, വൃക്ക രോഗങ്ങൾ എന്നിവ ഉള്ളവർക്കും വളരെ നല്ലതാണ്. ഇത് ഇട്ടു തിളപ്പിച്ച വെള്ളം ദാഹശമനിയായിട്ടും ഉപയോഗിക്കാം. ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനും, ഉദരസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും ഇതിനു കഴിയും.

പനികൂർക്കയില

കുട്ടികളിൽ ഉണ്ടാവുന്ന പനി, ചുമ, ജലദോഷം എന്നിവക്ക് ഇത് നല്ലയൊരു പ്രതിവിധിയാണ്. ഇത് ഇട്ടു തിളപ്പിച്ച വെള്ളം ആർത്രൈറ്റിസ് ഉള്ളവർ കുടിക്കുന്നത് വളരെ നല്ലതാണ്. ഈ ഇലയുടെ നീര് മുറിവ് ഉള്ള ഭാഗത്തും, അലർജിയുള്ള ഭാഗത്തും പുരട്ടുന്നത് ഗുണം ചെയ്യും.

മുള്ളൻ ചീരയില

ഈ ഇലയുടെ നീര് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം വിറ്റാമിനുകൾ അടങ്ങിയതിനാൽ ശരീര ഭാരം കുറക്കുന്നതിനും, നേത്രാരോഗ്യത്തിനും ഒരുപാടു ഗുണം ചെയ്യും. ഇല മാത്രമല്ല ഇതിന്റെ വേരുകളും, വിത്തുകളും, പൂക്കളും ഒരു പാട് ഔഷധഗുണമുള്ളതാണ്.

ചെറൂള

ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ള ചെറൂള, ഷുഗർ, ആസ്മ, കിഡ്നി സ്റ്റോൺ, ക്യാൻസർ എന്നിവയെ ചെറുത്തു നിറുത്താൻ സഹായിക്കുന്നു. ഇത് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിളക്കത്തിനെ ശമിപ്പിക്കുന്നു.

കറുക

ഇതിൽ അടങ്ങിയിട്ടുള്ള ഔഷധങ്ങൾ രോഗപ്രതിരോധശേഷി കൂട്ടുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയുന്നു. സ്ത്രീകളിൽ പൊതുവായി കണ്ടു വരുന്ന മാസമുറ പ്രശ്നങ്ങൾക്കും കറുക നീര് നല്ലതാണ്. ദന്ത രോഗങ്ങൾക്കും, നേത്ര സംരക്ഷണത്തിനും ഇത് ഉത്തമമാണ്.

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Karkidaka panchadala payasam recipe treatment

Next Story
ദോശമാവും മൈദ പൊടിയും പഞ്ചസാരയും കൊണ്ട് 5 മിനിറ്റിൽ സൂപ്പർ പലഹാരംfood, recipe, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express