scorecardresearch

ദഹനം മെച്ചപ്പെടുത്താം ശരീരഭാരം നിയന്ത്രിക്കാം;കരീന കപൂറിൻ്റെ സാലഡ് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ

ബോളിവുഡ് താരം കരീന കപൂർ ഖാൻ്റെ ഡയറ്റിലെ രഹസ്യക്കൂട്ടായ 'സിഗ്നേച്ചർ സാലഡ്' അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു

ബോളിവുഡ് താരം കരീന കപൂർ ഖാൻ്റെ ഡയറ്റിലെ രഹസ്യക്കൂട്ടായ 'സിഗ്നേച്ചർ സാലഡ്' അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു

author-image
WebDesk
New Update
Kareena Kapoor Diet FI

കരീന കപൂർ | ഫൊട്ടോ: ഇൻസ്റ്റഗ്രാം

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് സാലഡുകൾ. എന്നാൽ പലപ്പോഴും വിദേശി വിഭവങ്ങളായിട്ടാണ് സാലഡുകളെ നാം കാണാറുള്ളത്. എന്നാൽ നമ്മുടെ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറികൾ കൊണ്ട് വളരെ രുചികരമായ സാലഡുകൾ തയ്യാറാക്കാം എന്ന് ബോളിവുഡ് താരം കരീന കപൂർ ഖാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. അടുത്തിടെ സിഎൻബിസി-ടിവി18ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ 'സിഗ്നേച്ചർ സാലഡിനെ' കുറിച്ച് കരീന വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. സാധാരണയായി നാം കാണുന്ന ഡയറ്റ് പ്ലാനുകളിലെ സങ്കീർണ്ണമായ സാലഡുകൾക്ക് പകരം, തികച്ചും നാടൻ ശൈലിയിലുള്ള ചേരുവകളാണ് താരം തന്റെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisment

ഒരു പഞ്ചാബി കുടുംബത്തിൽ നിന്നുള്ള ആളായതുകൊണ്ട് തന്നെ മുള്ളങ്കി, കാരറ്റ്, വെള്ളരിക്ക എന്നിവയാണ് കരീനയുടെ സാലഡിലെ പ്രധാന താരങ്ങൾ. ഇതിനോടൊപ്പം അല്പം നാരങ്ങാനീരും മസാലകളും ചേരുമ്പോൾ അത് സ്വാദിഷ്ടമായ ഒരു വിഭവമായി മാറുന്നു. കേവലം രുചിക്ക് വേണ്ടി മാത്രമല്ല, ദഹനത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത്തരം സാലഡുകൾ എന്ന് പോഷകാഹാര വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. 

Also Read: പ്രതിരോധശേഷി കൂട്ടാം; വീട്ടിൽ തയ്യാറാക്കാം ഈ പോഷകസമൃദ്ധമായ സൂപ്പ്

"വെള്ളരിക്ക, കാരറ്റ്, ലെറ്റ്യൂസ്, മുള്ളങ്കി എന്നിവ ചേർത്തുണ്ടാക്കുന്ന സാലഡ് ഉന്മേഷദായകവും നല്ല മൊരിഞ്ഞതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതുമാണ്. വൈവിധ്യമാർന്ന നിറങ്ങളാൽ സമ്പന്നമായ ഈ സാലഡിൽ നാരുകളും സൂക്ഷ്മ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ നല്ല ദഹനശേഷിയുള്ള ആളുകൾക്ക്, ഇത്തരം പച്ചക്കറികൾ നേരിട്ട് ഉപയോഗിച്ചുള്ള സാലഡുകൾ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് വയർ നിറഞ്ഞ സംതൃപ്തി നൽകുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ നാരുകളുടെ അളവ് എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ പറ്റിയ ഒരു മികച്ച മാർഗ്ഗമാണിത്." എന്ന് ന്യൂട്രോഡൈനാമിക്സിന്റെ സ്ഥാപകയും പോഷകാഹാര വിദഗ്ധയുമായ അദിതി പ്രഭു ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ

കരീന കപൂറിന്റെ 'സിഗ്നേച്ചർ സാലഡ്'

ചേരുവകൾ

  • വെള്ളരിക്ക
  • കാരറ്റ്
  • ലെറ്റൂസ്
  • മുള്ളങ്കി
  • നാരങ്ങനീര്

തയ്യാറാക്കുന്ന വിധം

വെള്ളരിക്ക, കാരറ്റ്, ലെറ്റൂസ്, മുള്ളങ്കി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീരും മസാലകളും ചേർത്ത് സ്വാദിഷ്ടമായാണ് ഇത് തയ്യാറാക്കുന്നത്.

Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ

ഗുണങ്ങൾ

കരീനയുടെ ഈ സാലഡ് പോഷകസമൃദ്ധമാണെന്ന് അദിതി പറയുന്നു. ഇതിലെ പ്രധാന ഗുണങ്ങൾ ഇവയാണ്:

നാരുകളാൽ സമ്പന്നം: പച്ചക്കറികൾ പച്ചയായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ നാരുകൾ നൽകുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

ജലാംശം: വെള്ളരിക്കയും മുള്ളങ്കിയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

വിറ്റാമിൻ സി: നാരങ്ങാനീര് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, വിറ്റാമിൻ സി നൽകുകയും സാലഡിലെ നാരുകളെ മൃദുവാക്കി ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗ്യാസ്, വയർ വീർക്കൽ, ഐബിഎസ് തുടങ്ങിയ ദഹനപ്രശ്നങ്ങളുള്ളവർ പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരക്കാർ പച്ചക്കറികൾ ചെറുതായി ആവിയിൽ വേവിച്ചോ വഴറ്റിയോ കഴിക്കുന്നതാണ് ഉചിതം. സാലഡിൽ പനീർ, മുളപ്പിച്ച ധാന്യങ്ങൾ, നട്‌സ് എന്നിവ ചേർക്കുന്നത് ഇതിന്റെ പോഷകഗുണം വർദ്ധിപ്പിക്കും.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രതിരോധശേഷി വർധിപ്പിക്കാൻ സോഹ അലി ഖാൻ്റെ സീക്രട്ട് ജ്യൂസ്

Kareena Kapoor Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: