സോഷ്യൽ മീഡിയയിലെ ഫുഡ് വ്ളോഗുകളിലെല്ലാം സൂപ്പർസ്റ്റാറായി നിറഞ്ഞുനിൽക്കുകയാണ് ജെമൈക്കൻ തണ്ണിമത്തൻ. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒന്നാണിത്.
ജെമൈക്കൻ തണ്ണിമത്തൻ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. നിങ്ങൾക്കിഷ്ടമുള്ളതും സ്വാദിഷ്ടവുമായ ഏതു പഴങ്ങളും ഇതിനായി ഉപയോഗിക്കാം.
ചേരുവകൾ:
- തണ്ണിമത്തൻ- 1
- ഡ്രാഗൺ ഫ്രൂട്ട്- 1
- മുന്തിരി- 200 ഗ്രാം
- മാതാളനാരങ്ങ- 1
- ഓറഞ്ച്- 1
- ജെലാറ്റിൻ- ആവശ്യത്തിന്
- പഞ്ചസാര- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- തണ്ണിമത്തന്റെ മുകൾഭാഗം കട്ട് ചെയ്യുക. ഒരു തവി ഉപയോഗിച്ച് തണ്ണിമത്തനകത്തെ പൾപ്പ് കോരിയെടുത്ത് മാറ്റുക.
- ശേഷം ഇതിലേക്ക് മുറിച്ചുവച്ചിരിക്കുന്ന ഫ്രൂട്ട്സും തണ്ണിമത്തൻ കഷ്ണങ്ങളും നിറയ്ക്കുക. ജെലാറ്റിനും പഞ്ചസാരയും ചേർത്ത് ഇതിലേക്ക് ഒഴിക്കുക. ശേഷം ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. പിറ്റേന്ന് എടുത്ത് കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഫ്രീസറിൽ വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.