ചായ കുടിച്ച് ദിവസം തുടങ്ങുന്ന ശീലമുണ്ട് പലർക്കും. ഒരു ദിവസവും മൂന്നു നാലു ചായ കുടിക്കുന്നവരുമുണ്ട്. പക്ഷേ, ചായ തയ്യാറാക്കാൻ ഉപയോഗിക്കുന്ന തേയിലപ്പൊടിയിൽ മായം കലരാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ ദോഷകരമായ നിറങ്ങളോ ഇരുമ്പിന്റെ അംശമോ കലർത്തിയേക്കാം. ഇത് കണ്ടുപിടിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്നൊരു ലളിതമായ പരീക്ഷണമുണ്ട്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തേയിലപ്പൊടിയിൽ മായം കലർന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള വഴി ട്വീറ്റ് ചെയ്തിട്ടുണ്ട്.
- ഒരു ഫിൽട്ടർ പേപ്പർ എടുക്കുക
- ഇതിൽ കുറച്ച് തേയിലപ്പൊടി വിതറുക
- ഫിൽട്ടർ പേപ്പർ നനയാൻ കുറച്ച് വെള്ളം ഒഴിക്കുക
- അതിനുശേഷം ഫിൽട്ടർ പേപ്പർ കഴുകുക
- മായം കലർന്നിട്ടുണ്ടെങ്കിൽ ഫിൽട്ടർ പേപ്പറിൽ ബ്ലാക്കിഷ് ബ്രൗൺ പാടുകൾ കാണാം
Read More: മൈദയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി