മൈദയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി

ബോറിക് ആസിഡ് ഉപയോഗിച്ച് മൈദയിൽ മായം ചേർക്കാൻ സാധ്യതയുണ്ട്

maida, food, ie malayalam

അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ മായം കലരാനുള്ള സാധ്യത എപ്പോഴുമുണ്ട്. ഉദാഹരണത്തിന്, വീട്ടിൽ ഉപയോഗിക്കുന്ന മൈദ അല്ലെങ്കിൽ അരിപ്പൊടി ശുദ്ധമായി തോന്നാമെങ്കിലും അതിൽ മായം ചേർക്കാനുള്ള സാധ്യതയുണ്ട്.

ബോറിക് ആസിഡ് ഉപയോഗിച്ച് മൈദയിൽ മായം ചേർക്കാൻ സാധ്യതയുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ട്വീറ്റിൽ വ്യക്തമാക്കി. ഇത് കണ്ടുപിടിക്കാനുള്ളൊരു എളുപ്പ വഴിയും പങ്കുവച്ചിട്ടുണ്ട്.

  • ഒരു ടെസ്റ്റ് ട്യൂബിൽ 1 ഗ്രാം മൈദ എടുക്കുക.
  • 5 മില്ലി വെള്ളം ചേർക്കുക.
  • ടെസ്റ്റ് ട്യൂബ് നന്നായി കുലുക്കുക.
  • ഇതിൽ കുറച്ച് തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക.
  • ടർമറിക് പേപ്പർ ലായനിയിൽ മുക്കുക.
  • മൈദ മായം കലരാത്തതാണെങ്കിൽ കടലാസിൽ നിറവ്യത്യാസമുണ്ടാകില്ല. മൈദയിൽ മായം ചേർത്തിട്ടുണ്ടെങ്കിൽ അത് ചുവപ്പായി മാറും.

Read More: കുരുമുളകിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Is the maida you use adulterated heres how you can find out

Next Story
രാത്രികാലങ്ങളിൽ പാവപ്പെട്ടവർക്കായി തുറന്നിരിക്കുന്ന ഹോട്ടൽRobin Hood, Reasturant, Spain
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express