scorecardresearch

ഇരുമ്പിനാൽ സമ്പന്നമാണ്, കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും ദിവസവും ഇത് കഴിച്ചു നോക്കൂ

ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാം, പോഷകസമൃദ്ധമായ നിങ്ങളുടെ ആഹാര ശീലത്തിൽ ഉറപ്പായും ഇത് ഉൾപ്പെടുത്തൂ

ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാം, പോഷകസമൃദ്ധമായ നിങ്ങളുടെ ആഹാര ശീലത്തിൽ ഉറപ്പായും ഇത് ഉൾപ്പെടുത്തൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Iron Rich Soup Recipe FI

ബജ്റ കഞ്ഞി

തിരക്കേറിയ ഇന്നത്തെ ലോകത്ത്, ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച്, വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി നമ്മുടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ് നൽകുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചെറുധാന്യങ്ങളുടെ റാണി എന്നറിയപ്പെടുന്ന അരിയെക്കാൾ എട്ടിരട്ടി ഇരുമ്പ് അടങ്ങിയ ഒരു ധാന്യമാണിത്. ഇരുമ്പിൻ്റെ അംശത്തിൽ ചെറുധാന്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇത്. ശരീരതാപം കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന ഈ വിഭവം ആഴ്ചയിൽ രണ്ട് തവണയെങ്കിലും കഴിക്കാം. വീണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: വിശപ്പ് കുറവാണോ? ഭക്ഷണത്തിനു മുമ്പ് ഇത് കുടിക്കൂ

ചേരുവകൾ

  • ബജ്റ പൊടി- 1 കപ്പ്
  • ഉപ്പ്
  • തൈര്
  • ചുവന്നുള്ളി- 5/ 6 വരെ

Also Read: ഉപ്പുമാവ് കഴിക്കാൻ ഇനി ആരും കൊതിച്ചു പോകും, റവയ്ക്കു പകരം ഇത് ഉപയോഗിച്ചു പാകം ചെയ്യൂ

Also Read: പോഷകസമൃദ്ധമാണ്, ഇനി ബ്ലഡ് ഷുഗർ പേടിക്കാതെ മതിവരുവോളം ലഡ്ഡു കഴിക്കാം

Advertisment

തയ്യാറാക്കുന്ന വിധം

  • ബജ്റ നന്നായി കഴുകിയെടുക്കാം. ഇത് ഏകദേശം 4 മുതൽ 6 മണിക്കൂർ കുതിർക്കാൻ വയ്ക്കാം. 
  • കുതിർത്തെടുത്ത ബജ്റ നന്നായി പൊടിച്ചെടുക്കാം. 
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിൽ മൂന്ന് കപ്പ് വെള്ളമൊഴിച്ചു തിളപ്പിക്കാം. 
  • തിളച്ച വെള്ളത്തിലേയ്ക്ക് പൊടിച്ചെടുത്ത ബജ്റ ചേർത്ത ഇളക്കുക. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം. 
  • 15 മുതൽ 20 മിനിറ്റ് വരെ ഇത് നന്നായി തിളപ്പിക്കാം. 
  • വെള്ളം മുഴുവൻ വറ്റി കുറുകി വരുമ്പോൾ ഇതിലേയ്ക്ക് കട്ടിയുള്ള തൈര് ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു രാത്രി പുളിക്കാൻ മാറ്റി വയ്ക്കാം. 
  • പിറ്റേന്ന് രാവിലെ ഇതിലേയ്ക്ക് മോരോ അല്ലെങ്കിൽ വെള്ളമോ ഒഴിച്ച് നേർപ്പിച്ച് കഴിച്ചു നോക്കൂ. ഇതിനൊപ്പം അച്ചാർ, ചമ്മന്തി എന്നിവയൊക്കെ കഴിക്കാവുന്നതാണ്. 

ഗുണങ്ങൾ

  • ബജ്റയിൽ അടങ്ങിയ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിലെ നാരുകൾ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
  • ഇതിലെ നാരുകൾ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഒപ്പം വയറു നിറഞ്ഞിരിക്കുന്ന അനുഭവം നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • ബജ്റ പതിവായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്നു.
  • ഗ്ലൂറ്റൻ അലർജിയുള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന ഒരു ധാന്യമാണിത്.

Read More: ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണത്തിനു ശേഷം ഇത് കഴിക്കൂ

Food Recipe Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: