/indian-express-malayalam/media/media_files/2026/02/28/tomato-chilli-dosa-2026-02-28-11-51-26.jpg)
തക്കാളി ദോശ
രാവിലെ തിരക്കിനിടയിൽ പ്രഭാതഭക്ഷണം എന്തുണ്ടാക്കും എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല. ദോശമാവ് അരച്ച് പുളിപ്പിക്കാൻ വയ്ക്കാൻ സമയമില്ലാത്തവർക്ക് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ഇൻസ്റ്റന്റ് തക്കാളി ചില്ലി ദോശ. സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായി തക്കാളിയുടെയും വറ്റൽ മുളകിന്റെയും സ്വാദ് ചേരുന്ന ഈ ദോശ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. മാവ് പുളിപ്പിക്കാതെ തന്നെ നല്ല മൊരിഞ്ഞ ദോശകൾ തയ്യാറാക്കാം. സ്നേഹ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: 10 മിനിറ്റിൽ തയ്യാറാക്കാം ക്രിസ്പി കടലപ്പം; റെസിപ്പി ഇതാ
ചേരുവകൾ
- റവ– 1 കപ്പ്
- തൈര്– ½ കപ്പ്
- കുതിർത്ത അവൽ – 3 ടേബിൾ സ്പൂൺ
- തക്കാളി – 2 ഇടത്തരം
- വറ്റൽ മുളക് – 2-3 എണ്ണം (ചൂടുവെള്ളത്തിൽ കുതിർത്തത്)
- ഉപ്പ് – പാകത്തിന്
- ബേക്കിംഗ് സോഡ – ¼ ടീസ്പൂൺ
Also Read: മൈദ വേണ്ട ഓവനും വേണ്ട; ഇത് ഒരു കപ്പുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ കുക്കീസ് വീട്ടിൽ തയ്യാറാക്കാം
Also Read: ഒരു പഴം മതി, 10 മിനിറ്റിൽ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെഡി
തയ്യാറാക്കുന്ന വിധം
- ആദ്യം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ, അര കപ്പ് തൈര്, കുതിർത്തുവെച്ച അവൽ എന്നിവ ചേർക്കുക. ഇതിലേക്ക് അരിഞ്ഞ തക്കാളിയും ചൂടുവെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന വറ്റൽ മുളകും ചേർക്കാം. മുളക് കുതിർക്കുന്നത് നല്ല നിറവും മയവും കിട്ടാൻ സഹായിക്കും.
- ഈ ചേരുവകൾ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. സാധാരണ ദോശമാവിന്റെ പരുവത്തിലായിരിക്കണം ഇത്.
- അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി പാകത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ദോശ ചുടുന്നതിന് തൊട്ടുമുൻപായി കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് പതപ്പിക്കുക. ഇത് ദോശയ്ക്ക് നല്ല മൃദുത്വം നൽകും.
- ദോശക്കല്ല് അടുപ്പത്തുവെച്ച് നന്നായി ചൂടാകുമ്പോൾ അല്പം എണ്ണ തടവുക. ഒരു തവി മാവ് ഒഴിച്ച് കനം കുറച്ച് പരത്തുക. ചുറ്റും അല്പം നെയ്യോ എണ്ണയോ ഒഴിച്ചു കൊടുക്കാം.
- ദോശയുടെ ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിടുകയോ അല്ലെങ്കിൽ മടക്കിയെടുക്കുകയോ ചെയ്യാം. തക്കാളിയുടെയും മുളകിന്റെയും അംശം ഉള്ളതിനാൽ ഇതിന് മനോഹരമായ ഒരു ചുവപ്പ് നിറമുണ്ടാകും.
- ചൂടുള്ള തക്കാളി ചില്ലി ദോശ തേങ്ങാ ചമ്മന്തിക്കൊപ്പമോ സാമ്പാറിനൊപ്പമോ കഴിക്കാവുന്നതാണ്.
Read More: മധുരമല്ല, നല്ല എരിവുള്ള ചിക്കൻ അട; ഇഫ്താർ മേശയിലെ പുതിയ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us