/indian-express-malayalam/media/media_files/2025/11/15/soya-dosa-fi-2025-11-15-10-30-21.jpg)
സോയ ദോശ
വിശപ്പ് ശമിപ്പിക്കുക എന്നതിനപ്പുറം ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക എന്നതും പ്രധാനമാണ്. മലയാളികളുടെ ഹെൽത്തി ഫുഡിൽ ദോശയും ഇഡ്ഡലിയുമാണ് എന്നും ഒന്നാമത്. അത് തന്നെ വ്യത്യസത രുചിയിൽ തയ്യാറാക്കാം. നെയ്യ്റോസ്റ്റ്, മസാല ദോശ, പനീർ ദോശ, പാലക് ദോശ, പൊടി ദോശ, തട്ട് ദോശ അങ്ങനെ പോകുന്നു ആ പട്ടിക. എന്നാൽ പ്രോട്ടീൻ ദോശ കഴിച്ചിട്ടുണ്ടോ?
Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം വേണോ? അരിപ്പൊടിക്കു പകരം ഇതുപയോഗിച്ച് മാവ് തയ്യാറാക്കാം
നിങ്ങൾ സ്ഥിരമായി ദോശ മാവ് തയ്യാറാക്കുന്ന മാവിൻ്റെ കൂട്ട് ഒന്ന് മാറ്റി പിടിക്കാം. മാവ് അരച്ച് പുളിപ്പിക്കാതെ തന്നെ ചുട്ടെടുക്കാം ഈ ഹെൽത്തി ദോശ.
ചേരുവകൾ
- സോയ- 1 കപ്പ്
- തക്കാളി- 1
- വറ്റൽമുളക്- 2
- ഇഞ്ചി- 1
- വെള്ളം- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- ഗോതമ്പ് പൊടി- 1 കപ്പ്
- അരിപ്പൊടി- 3/4 കപ്പ്
- സവാള
- കാരറ്റ്
- മല്ലിയില
Also Read: ഗോതമ്പും അരിപ്പൊടിയും വേണ്ട, ഒരു പഴം മതി രാവിലെ അപ്പം ചുട്ടെടുക്കാം
Also Read: ഗോതമ്പ് പൊടി വേണ്ട, ചപ്പാത്തി ഒരു തവണ​ ഇങ്ങനെ ചുട്ടെടുക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് വെള്ളമൊഴിച്ച് സോയചങ്ക്സ് വേവിക്കാം.
- അതിലേയ്ക്ക് തക്കാളി, വറ്റൽമുളക്, ഇഞ്ചി കഷ്ണങ്ങളാക്കിയത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടച്ചു വയ്ക്കാം.
- നന്നായി തിളപ്പിച്ചതിനു ശേഷം അടുപ്പണയ്ക്കാം. ഇത് തണുത്ത് കഴിയുമ്പോൾ തക്കാളിയുടെ തൊലി കളഞ്ഞെടുക്കാം.
- വേവിച്ചെടുത്തവയെല്ലാം ചേർത്ത് അരയ്ക്കാം.
- ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് മുക്കാൽ കപ്പ് അരിപ്പൊടി ചേർക്കാം.
- ഇതിലേയ്ക്ക് വെള്ളം ഒഴിച്ചിളക്കി ദോശ മാവ് തയ്യാറാക്കാം.
- ശേഷം കാരറ്റ്, സവാള, മല്ലിയില എന്നിവ അരിഞ്ഞതും, സോയ അരച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിൽ നെയ്യ് പുരട്ടാം.
- പാൻ നന്നായി ചൂടായതിനു ശേഷം ആവശ്യത്തിന് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. ഈ ദോശ ആസ്വദിച്ചു കഴിച്ചു നോക്കൂ.
Read More: പുട്ട് ഇതാണേൽ ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us