scorecardresearch

അരി അരയ്‌ക്കേണ്ട ബേക്കിംഗ് സോഡ ചേർക്കേണ്ട, പാലപ്പം ഇനി ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം

അരിപ്പൊടി വേണ്ട, മാവ് തയ്യാറാക്കി പുളിപ്പിക്കേണ്ട, മിനിറ്റുകൾക്കുള്ളിൽ അപ്പം ചുട്ടെടുക്കാം ഗോതമ്പ് പൊടി ഉണ്ടെങ്കിൽ

അരിപ്പൊടി വേണ്ട, മാവ് തയ്യാറാക്കി പുളിപ്പിക്കേണ്ട, മിനിറ്റുകൾക്കുള്ളിൽ അപ്പം ചുട്ടെടുക്കാം ഗോതമ്പ് പൊടി ഉണ്ടെങ്കിൽ

author-image
WebDesk
New Update
Appam Recipe FI

അപ്പം

കേരളീയരുടെ പ്രഭാതഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിഭവമാണ് പാലപ്പം. മൃദലമായ മധ്യഭാഗവും മൊരിഞ്ഞ അരികുകളുമുള്ള പരമ്പരാഗതമായ ഈ വിഭവം സാധാരണയായി അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കാറ്. എന്നാൽ, തിരക്കിട്ട ജീവിതശൈലിയിൽ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് പ്രാധാന്യം നൽകുമ്പോൾ, ഗോതമ്പ് പൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കുന്നത് ഒരു മികച്ച ബദൽ മാർഗമാണ്. അരി പൊടിച്ചെടുക്കാൻ സമയമില്ലെങ്കിൽ ഉറപ്പായും ഇത് നിങ്ങളെ സഹായിക്കും. ചിന്നു തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: സോഫ്റ്റ് മാത്രമല്ല ഇനി പുട്ട് ഹെൽത്തിയുമാകും, അരിപ്പൊടി ചേർക്കാതെ ഇങ്ങനെ തയ്യാറാക്കാം

ചേരുവകൾ

  • ഗോതമ്പ് പൊടി- 2 കപ്പ്
  • ചോറ്- 1 കപ്പ്
  • തേങ്ങ- 1 കപ്പ്
  • യീസ്റ്റ്- 1 ടീസ്പൂൺ
  • പഞ്ചസാര- 2 ടീസ്പൂൺ
  • വെള്ളം- 2 കപ്പ്
  • ഉപ്പ്- 3/4 ടീസ്പൂൺ

Also Read: ക്രിസ്പിയായി ദോശ ചുട്ടെടുക്കാം ഒട്ടിപ്പിടിക്കാതെ തന്നെ, ഇങ്ങനെ ചെയ്യൂ

Advertisment

Also Read: പെട്ടെന്നുണ്ടാക്കാം സൂപ്പർ സോഫ്റ്റ് ഇഡ്ഡലി, അരിയും ഉഴുന്നും ആവശ്യമില്ല

തയ്യാറാക്കുന്ന വിധം

  • രണ്ട് കപ്പ് ഗോതമ്പ് പൊടിയിൽ വേവിച്ച ചോറ് 1 കപ്പ്,  തേങ്ങ ചിരകിയത് 1 കപ്പ്, 1 ടീസ്പൂൺ യീസ്റ്റ്, 2 ടീസ്പൂൺ പഞ്ചസാര എന്നിവ ചേർക്കാം.
  • അതിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
  • മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്തിളക്കി മാവ്  ഒരു മണിക്കൂർ മാറ്റി വെയ്ക്കാം.
  • ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് അപ്പം ചുട്ടെടുക്കാം. 

Read More: നാവിലിട്ടാൽ അലിഞ്ഞു പോകുന്ന വട്ടയപ്പം, ഇങ്ങനെ പാകം ചെയ്യൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: