scorecardresearch

പഞ്ഞിക്കെട്ടു പോലുള്ള ഈ കുഞ്ഞൻ ഇഡ്ഡലി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിതോന്നും

അരിയും ഉഴുന്നും വേണ്ട, മാവ് പുളിപ്പിച്ചു വെയ്‌‌‌‌‌‌‌‌‌‌‌‌‌‌ക്കേണ്ട. രുചികരവും വ്യത്യസ്തവുമായ ബ്രേക്ക്ഫാസ്റ്റിന് ഈ​ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

അരിയും ഉഴുന്നും വേണ്ട, മാവ് പുളിപ്പിച്ചു വെയ്‌‌‌‌‌‌‌‌‌‌‌‌‌‌ക്കേണ്ട. രുചികരവും വ്യത്യസ്തവുമായ ബ്രേക്ക്ഫാസ്റ്റിന് ഈ​ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Mini Idli Recipe FI

മിനി ഇഡ്ഡലി

ചൂട് ചായയും അവൽ വിളയിച്ചതും കഴിച്ചിട്ടുണ്ടോ?. അവൽ വിളയിച്ചെടുത്ത് സൂക്ഷിച്ചു വെയ്ക്കുന്നവരുണ്ട്. പെട്ടന്നെത്തുന്ന അതിഥികൾക്കും മറ്റും നൽകാൻ ഒരു ഇൻസ്റ്റൻ്റ് സ്നാക്കാണിത്. കുറയധികം നാളുകൾക്കു മുമ്പ് വരെ കല്ല്യാണ വീടുകളിലും മറ്റും അതിഥികളെ സ്വീകരിക്കാൻ പല പ്രദേശങ്ങളിലും ദിവസങ്ങൾക്കു മുമ്പേ ഇത് തയ്യാറാക്കി വെയ്ക്കുമായിരുന്നു. 

Advertisment

എന്നാൽ അവൽ വിളയിച്ചതു മാത്രമല്ല ഭക്ഷണ പരീക്ഷണങ്ങൾ നടക്കുന്ന ഇക്കാലത്ത് വ്യത്യസ്തമായ പല സ്നാകും ഇതു കൊണ്ട് സാധ്യമാകും. അൽപ്പം റവ കൂടി ഉണ്ടെങ്കിൽ കുട്ടികൾക്ക് ഇഷ്ട്ടപ്പെട്ട രുചിയിൽ തയ്യാറാക്കാൻ സാധിക്കുന്ന സിംപിൾ സ്നാക് ആവിയിൽ വേവിച്ചെടുക്കാം. ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തുന്ന ഈ സ്നാക് ഇടയ്ക്ക് പരീക്ഷിച്ചു നോക്കൂ. 

Also Read: അസാധ്യ രുചിയിൽ പഞ്ഞിപോലുള്ള വട്ടയപ്പം കഴിക്കാം, അരിപ്പൊടിയിൽ ഇവ ചേർത്ത് മാവ് തയ്യാറാക്കൂ

ചേരുവകൾ

  • അവൽ
  • റവ
  • തൈര്
  • ഉപ്പ്
  • എള്ള്
  • മല്ലിയില
  • കറിവേപ്പില
  • വറ്റൽമുളക്
  • സാമ്പാർ മസാല

Also Read: ഇത് ഒരു തുള്ളി മതി, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും പൊങ്ങി വരും

Advertisment

Also Read: പൂപോലുള്ള അപ്പം വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ഒരു കപ്പ് ചേർത്താൽ മതി

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് അവൽ കഴുകിയെടുക്കുക. ഇതിലേയ്ക് കാൽ കപ്പ് റവ, അര കപ്പ് തൈര്, എന്നിവ ചേർത്തിളക്കാം.
  • പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ ഇത് മാറ്റി വെയ്ക്കാം.
  • ശേഷം അൽപ്പം ഉപ്പ്, എള്ള്, മല്ലിയില എന്നിവ ചേർത്തിളക്കി ചെറിയ ഉരുളകളാക്കി മാറ്റാം.
  • ഈ ഉരുളകൾ ഇടത്തരം തീയിൽ ആവിയിൽ വേവിച്ചെടുക്കാം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കടുക് ചേർത്ത് പൊട്ടിക്കാം.
  • അതിലേയ്ക്ക് കുറച്ച് എള്ളും, കറിവേപ്പിലുയും, വറ്റൽമുളകും ഒപ്പം വേവിച്ചെടുത്ത ഉരുളകിഴങ്ങും ചേർത്തിളക്കാം.  
  • മുകളിലായി കുറച്ച് സാമ്പാർ മസാല കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. 

Read More: സൂപ്പർ ക്രിസ്പി പൂരി വറുത്തെടുക്കാം ഇനി അധികം എണ്ണ പാഴാക്കാതെ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: