scorecardresearch

മാവ് അരയ്ക്കുമ്പോൾ ഇവ ചേർക്കൂ, പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം

ബൺ പോലെ മൃദുലമായ ഈ ദോശ, വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്

ബൺ പോലെ മൃദുലമായ ഈ ദോശ, വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bun Dosa Recipe FI

ബൺ ദോശ | ചിത്രം: ഫ്രീപിക്

ദോശ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ മാവ് തയ്യാറാക്കി, അത് പുളിക്കാൻ കാത്തിരുന്ന് ഉണ്ടാക്കിയെടുക്കുന്നതിൻ്റെ ബുദ്ധിമുട്ട് കാരണം പലരും പ്രഭാതഭക്ഷണത്തിന് ദോശ ഒഴിവാക്കാറുണ്ട്.  പായ്ക്കറ്റ് മാവ് ഉപയോഗിക്കുന്നവരുമുണ്ട്. തിരക്കിട്ട ജീവിതത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങളാണ് നമ്മൾ എപ്പോഴും തേടുന്നത്. ഇവിടെയാണ് 'ഇൻസ്റ്റൻ്റ് ബൺ ദോശ'യുടെ പ്രാധാന്യം.

Advertisment

Also Read: ഇനി കോയിൻ പൊറോട്ട വീട്ടിൽ തയ്യാറാക്കാം വീശിയടിക്കാതെ തന്നെ

സാധാരണ ദോശ മാവ് തയ്യാറാക്കുന്നതുപോലെ അരിയും ഉഴുന്നും മണിക്കൂറുകളോളം കുതിർക്കേണ്ട, അരച്ച് വെക്കേണ്ട, പുളിക്കാൻ കാത്തിരിക്കേണ്ട - ഇതൊന്നുമില്ലാതെ, വളരെ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന ഈ വിഭവം നിങ്ങളുടെ പ്രഭാതഭക്ഷണ ശീലങ്ങളെ മാറ്റിമറിക്കും. ബൺ പോലെ മൃദുലമായ ഈ ദോശ, വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് സമയലാഭമുണ്ടാക്കുമെന്ന് മാത്രമല്ല, പെട്ടെന്നുള്ള ആവശ്യങ്ങൾക്കും വിരുന്നുകൾക്കുമെല്ലാം മികച്ച തിരഞ്ഞെടുപ്പായിരിക്കും. വിമൽ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കി തരുന്നത്.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് 
  • ഇഞ്ചി
  • പച്ചമുളക് 
  • തൈര് 
  • റവ 
  • കടലമാവ്
  • വെള്ളം 
  • ഉപ്പ്
  • ബേക്കിങ് സോഡ 
  • എണ്ണ

Also Read: പഴവും മുട്ടയും വേണ്ട, ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

Advertisment

Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു ഇടത്തരം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും, ചെറിയ കഷ്ണം ഇഞ്ചിയും, രണ്ട് പച്ചമുളകും, അര കപ്പ് തൈര് ചേർത്ത് അരച്ചെടുക്കാം.
  • ഒരു ബൗളിൽ ഒരു കപ്പ് റവ, കാൽ കപ്പ് കടലമാവ് എന്നിവയെടുത്ത് ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് അരച്ചത് കൂടി ചേർത്ത് ഇളക്കാം.
  • രണ്ട് മിനിറ്റിനു ശേഷം ഒരു ടീസ്പൂൺ ബേക്കിങ് സോഡ, അൽപ്പം ഉപ്പ് എന്നിവ ചേർത്തിളക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കാം.

Read More: പഞ്ഞിപോലുള്ള കുബ്ബൂസ് ചുട്ടെടുക്കാൻ ഇത്രമാത്രം ചെയ്താൽ മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: