scorecardresearch

ഇൻസ്റ്റൻ്റ് എനർജിക്ക് ഒരു ഹെൽത്തി ഡ്രിങ്ക്; ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കൂ

പ്രോട്ടീൻ, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈ പാനീയം പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും അത്യുത്തമമാണ്

പ്രോട്ടീൻ, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈ പാനീയം പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും അത്യുത്തമമാണ്

author-image
WebDesk
New Update
Urad Dal Milk

ഉഴുന്ന് പാൽ

നിത്യജീവിതത്തിലെ ഭക്ഷണക്രമത്തിൽ പയർവർഗ്ഗങ്ങൾക്കും ധാന്യങ്ങൾക്കും വലിയ സ്ഥാനമുണ്ട്. ഇഡ്ഡലിക്കും ദോശയ്ക്കും മാവ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഉഴുന്ന് ആരോഗ്യകാര്യത്തിൽ ഒരു സൂപ്പർഫുഡാണ്. എന്നാൽ ഉഴുന്ന് കൊണ്ട് പാൽ തയ്യാറാക്കി കുടിക്കുന്ന രീതി പഴയകാലം മുതൽക്കേ കേരളത്തിലെ വീടുകളിൽ നിലനിന്നിരുന്നു. പ്രത്യേകിച്ച് കഠിനമായ ജോലി ചെയ്യുന്നവർക്കും ഗർഭിണികൾക്കും പേശീബലത്തിനും ഒക്കെയായി ഇത് നൽകാറുണ്ട്. 

Advertisment

Also Read: ഹൃദയാരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താം, ഈ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

ഉഴുന്ന് പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും കലവറയാണ്. പേശികളുടെ വളർച്ചയ്ക്കും എല്ലുകളുടെ ബലത്തിനും ഇത് മികച്ചതാണ്. ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന നാരുകൾ ഇതിൽ ധാരാളമുണ്ട്. കൂടാതെ, ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും വിളർച്ച തടയാനും ഉഴുന്ന് പാൽ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് നട്ടെല്ലിനും അരക്കെട്ടിനും ബലം നൽകാൻ പണ്ടുകാലം മുതൽക്കേ ഉഴുന്ന് കഞ്ഞിയും പാലും ശുപാർശ ചെയ്യാറുണ്ട്. സുൾഫിക്കർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: കഠിനമായ വർക്കൗട്ടുകൾ വേണ്ട, ശരീരഭാരം നിയന്ത്രിക്കാൻ ഇത് ദിവസവും കഴിക്കൂ

ചേരുവകൾ

  • ഉഴുന്ന്
  • പാൽ
  • ഏലയ്ക്ക
  • ചുക്കുപൊടി
  • ശർക്കർ അല്ലെങ്കിൽ കൽക്കണ്ടം

Also Read: ഉച്ചയൂണ് പോഷകസമൃദ്ധമാക്കാം, മുറ്റത്തു നിൽക്കുന്ന ഈ ഇല ഉണ്ടെങ്കിൽ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് തൊലി കളഞ്ഞ ഉഴുന്ന് നന്നായി കഴുകി നാലോ അഞ്ചോ മണിക്കൂർ കുതിർത്ത് വെക്കാം.
  • കുതിർത്ത ഉഴുന്ന് അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കാം.
  • ഈ മിശ്രിതം നേരിയ തുണി ഉപയോഗിച്ച് അരിച്ചെടുത്ത് അതിന്റെ പാൽ വേർതിരിക്കാം.
  • ഈ പാലിന്റെ കൂടെ തേങ്ങാപ്പാലോ അല്ലെങ്കിൽ പശുവോ പാലും ചേർത്ത് ചെറുതീയിൽ ചൂടാക്കാം.
  • ഇതിലേക്ക് ഏലക്കായ പൊടിയും ആവശ്യത്തിന് ശർക്കരയോ കൽക്കണ്ടമോ ചേർത്ത് ഉപയോഗിക്കാം. വേണമെങ്കിൽ അല്പം ചുക്കുപൊടി കൂടി ചേർക്കുന്നത് ദഹനത്തിന് നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉഴുന്ന് വയറുവീക്കത്തിനും ഗ്യാസ് സംബന്ധമായ മറ്റ് പ്രശാനങ്ങൾക്കും കാരണമാകാാൻ സാധ്യതയുള്ളതിനാൽ മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ഉചിതം. ഉഴുന്ന് പാൽ തയ്യാറാക്കുമ്പോൾ ജീരകമോ ചുക്കോ ചേർക്കുന്നത് ഇതിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കൃത്രിമ മധുരത്തിന് പകരം ശർക്കര ഉപയോഗിക്കുന്നത് ഇതിന്റെ ഗുണം വർദ്ധിപ്പിക്കും.

Read More: ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും നിലനിൽക്കും, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

Food Recipe Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: