ദോശ ചുട്ടെടുക്കാൻ എളുപ്പമാണെങ്കിലും ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നതിന് സാധാരണ അൽപ്പം മുന്നൊരുക്കം ആവശ്യമാണ്. അരിയും ഉഴുന്നുമൊക്കെ അരച്ച് ദോശമാവ് തയ്യാറാക്കാൻ ഏറെ സമയമെടുക്കും.
ദോശപ്രിയരായ കുറുമ്പികളും കുറുമ്പന്മാരുമൊക്കെ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ ഇതാ, 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന നല്ല പഞ്ഞിപോലുള്ള ഒരു ദോശയുടെ റെസിപ്പി പരിചയപ്പെടാം. ഈ ദോശ തയ്യാറാക്കാൻ അരിയും ഉഴുന്നും ഒന്നും ആവശ്യമില്ല.
ചേരുവകൾ
- ബ്രെഡ്- 5
- റവ (വറുക്കാത്തത്)- 1 കപ്പ്
- പുളിയില്ലാത്ത തൈര്- അര കപ്പ്
- ഉപ്പ്- മുക്കാൽ ടീസ്പൂൺ
- ചെറു ചൂടുവെള്ളം- ഒന്നേകാൽ കപ്പ്
- ബേക്കിംഗ് സോഡ- കാൽക്കപ്പ്
തയ്യാറാക്കുന്ന വിധം
- ബ്രഡിന്റെ ബ്രൗൺ കളറിലുള്ള വശം മുറിച്ച് മാറ്റുക. ശേഷം ബ്രഡ് കഷ്ണങ്ങളായി മുറിച്ച് മിക്സിയിലിട്ട് പൊടിച്ചെടുക്കുക.
- പൊടിച്ചെടുത്ത ബ്രഡിലേക്ക്, വറുക്കാത്ത റവ, അരക്കപ്പ് പുളിയില്ലാത്ത തൈര്, ഉപ്പ്, ചെറു ചൂടുവെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
- ഈ മാവിലേക്ക് അൽപ്പം വെള്ളം കൂടി ചേർത്ത് ദോശമാവിന്റെ പരുവമാക്കുക. ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.
- ദോശമാവ് പോലെ പുളിക്കാനായി മാറ്റിവയ്ക്കേണ്ട ആവശ്യമൊന്നുമില്ല, ഉടനെ തന്നെ ചുട്ടെടുക്കാം. വേണമെങ്കിൽ നെയ് ചേർത്തും ചുട്ടെടുക്കാവുന്നതാണ്.
- സാമ്പാർ, ചട്നിപൊടി, ചമ്മന്തി എന്നിവ ചേർത്ത് കഴിക്കാം.
Read more: