/indian-express-malayalam/media/media_files/2025/12/05/apple-juice-fi-2025-12-05-10-42-41.jpg)
ആപ്പിൾ ജ്യൂസ് | ചിത്രം: ഫ്രീപിക്
പ്രതിരോധശേഷി എന്നത് നമ്മുടെ ശരീരത്തിന് അസുഖങ്ങളെയും അണുബാധകളെയും ചെറുക്കാനുള്ള സ്വാഭാവിക കഴിവാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ, നമ്മുടെ ആരോഗ്യ സംരക്ഷണം പലപ്പോഴും അവഗണിക്കപ്പെടുന്നു. എന്നാൽ, നമ്മുടെ അടുക്കളയിൽ ലഭ്യമായ ലളിതമായ ചേരുവകൾ ഉപയോഗിച്ച് പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. അത്തരത്തിൽ, ഏറ്റവും എളുപ്പത്തിലും രുചികരമായും തയ്യാറാക്കാവുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ ആപ്പിൾ ജ്യൂസ്.
Also Read: രാവിലെ ഇത് കുടിക്കുന്നത് ശീലമാക്കൂ, ബ്ലഡ് ഷുഗർ നിയന്ത്രിക്കാം ദഹനാരോഗ്യം മെച്ചപ്പെടുത്താം
ആപ്പിൾ വിറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. കടകളിൽ നിന്ന് വാങ്ങുന്ന കൃത്രിമ ജ്യൂസുകളെക്കാൾ എത്രയോ മികച്ചതാണ് വീട്ടിൽ നമ്മൾ സ്വയം ഉണ്ടാക്കുന്ന ആപ്പിൾ ജ്യൂസ്. ഇതിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, മറ്റു ആരോഗ്യകരമായ ചേരുവകൾ (ഇഞ്ചി, മഞ്ഞൾ പോലുള്ളവ) ചേർത്ത് ഇതിന്റെ ഗുണം ഇരട്ടിയാക്കാനും സാധിക്കും. ജിബിനാസാണ് ഈ ഹെൽത്തി ജ്യൂസിൻ്റെ റെസിപ്പി പരിചയപ്പെടുത്തുന്നത്.
Also Read: രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താം, ദിവസവും ഇതിലൊന്ന് ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തൂ
ചേരുവകൾ
- ആപ്പിൾ
- പഞ്ചസാര
- വെള്ളം
Also Read: ഉച്ചയൂണ് പോഷകസമൃദ്ധമാക്കാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് മൂന്ന് ആപ്പിൾ രണ്ട് കഷ്ണങ്ങളക്കി അതിലേക്ക് ചേർത്ത് വേവിക്കാം.
- നന്നായി വെന്ത ആപ്പിൾ വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റി വയ്ക്കാം.
ശേഷം കുരുവും തൊലിയും കളഞ്ഞെടുക്കാം. - മധുരത്തിനനുസരിച്ച് പഞ്ചസാര ആപ്പിളിലേക്ക് ചേർത്ത് അരച്ചെടുക്കാം.
- ഒരു ഗ്ലാസിൽ ഐസ് ക്യൂബെടുത്ത് അരച്ചെടുത്ത ആപ്പിളിൽ നിന്ന് അൽപ്പം ചേർക്കാം.
കുറച്ച് വെള്ളം ഒഴിച്ചിളക്കി യോജിപ്പിച്ച് കുടിച്ചു നോക്കൂ.
Read More: ഒരു സ്പൂൺ പഞ്ചസാര പോലും വേണ്ട, ഉന്മേഷം നിലനിർത്താൻ ഈ ജ്യൂസ് കുടിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us