/indian-express-malayalam/media/media_files/2026/01/09/rava-dosa-2026-01-09-14-47-45.jpg)
റവ ദോശ
പ്രഭാതഭക്ഷണം എന്നും ആരോഗ്യകരവും എന്നാൽ തയ്യാറാക്കാൻ എളുപ്പവുമാകണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. സാധാരണയായി ദോശയുണ്ടാക്കാൻ അരിയും ഉഴുന്നും കുതിർത്ത്, അരച്ച്, മണിക്കൂറുകളോളം പുളിക്കാൻ വെക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ പെട്ടെന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങൾക്കാണ് ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് പ്രിയം. ഇൻസ്റ്റന്റായിട്ടുള്ള ഹെൽത്തി ബ്രേക്ക്ഫാസ്റ്റിന് റവ ദോശ ഒരു മികച്ച് ഓപ്ഷനാണ്. ഷാഗി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇനി വടയുണ്ടാക്കാൻ മാവ് അരയ്‌ക്കേണ്ട, ഒരു കപ്പ് റവ മാത്രം മതി
ചേരുവകൾ
- റവ - 1 കപ്പ്
- അരിപ്പൊടി - 1 കപ്പ്
- മൈദ - 1/4 കപ്പ്
- തൈര് - 2 ടേബിൾ സ്പൂൺ
- സവാള - 1 (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് - 2-3 എണ്ണം
- മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
- നല്ല ജീരകം - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ഏകദേശം 4 കപ്പ്
Also Read: ഈ പുട്ട് എത്ര കഴിച്ചാലും മതിവരില്ല, ഒരു തവണ ട്രൈ ചെയ്തു നോക്കൂ
Also Read: മാവ് പുളിക്കാൻ കാത്തിരിക്കേണ്ട; പഞ്ഞിപോലെ മൃദുവായ അപ്പത്തിന് ഇനി മാവ് ഇങ്ങനെ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- ആദ്യമായി ഒരു വലിയ പാത്രത്തിൽ റവ, അരിപ്പൊടി, മൈദ എന്നിവ എടുക്കാം. ഇതിലേക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം 2 കപ്പ് വെള്ളം ഒഴിച്ച് കട്ടകളില്ലാതെ കലക്കിയെടുക്കാം. ഈ മിശ്രിതം ഏകദേശം 10 മിനിറ്റ് നേരം അടച്ചുവെക്കാം. ഈ സമയത്തിനുള്ളിൽ റവ വെള്ളം വലിച്ച് മാവ് അല്പം കട്ടിയാകും.
- 10 മിനിറ്റിനു ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, മല്ലിയില, കറിവേപ്പില, ജീരകം എന്നിവ ചേർക്കാം. ശേഷം ബാക്കി 2 കപ്പ് വെള്ളം കൂടി ഒഴിച്ച് മാവ് നല്ല പാൽ പോലെ അയഞ്ഞ പരുവത്തിലാക്കാം. ദോശമാവിനേക്കാൾ വെള്ളം പോലെ ഇരിക്കണം എന്നതാണ് ഇതിന്റെ പ്രത്യേകത.
- അടുപ്പിൽ ദോശക്കല്ല് വെച്ച് നന്നായി ചൂടാക്കാം. കല്ല് നല്ലവണ്ണം ചൂടായ ശേഷം മാവ് ഒരു തവിയിൽ എടുത്ത് പുറത്തുനിന്ന് ഉള്ളിലേക്ക് എന്ന രീതിയിൽ ഒഴിച്ചു കൊടുക്കാം. സാധാരണ ദോശ ചുറ്റിക്കുന്നത് പോലെ ഇത് പരത്താൻ പാടില്ല. ചെറിയ സുഷിരങ്ങളോട് കൂടി വേണം മാവ് ഒഴിക്കാൻ. ഇതിനു മുകളിൽ അല്പം എണ്ണയോ നെയ്യോ തൂവി കൊടുക്കാം. ദോശയുടെ വശങ്ങൾ തവിട്ടുനിറമായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിടാതെ തന്നെ മടക്കി എടുക്കാം.
- നല്ല ചൂടുള്ള ചമ്മന്തിയുടെയോ സാമ്പാറിന്റെയോ കൂടെ ഈ ഇൻസ്റ്റന്റ് ദോശ കഴിക്കാൻ അതീവ രുചികരമാണ്.
Read More: ബേക്കറി രുചിയിൽ വീട്ടിലുണ്ടാക്കാം ചൂടുള്ള മുട്ട പഫ്‌സ്, ഇതാ എളുപ്പവഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us