scorecardresearch

ദഹനാരോഗ്യം മെച്ചപ്പെടുത്താം, ദിവസവും ഇത് കുടിക്കൂ

ദഹനപ്രശ്‌നങ്ങൾ ഇന്ന് സർവസാധാരണമാണ്. അമിതാഹാരം, തെറ്റായ ഭക്ഷണശീലങ്ങൾ, വ്യായാമമില്ലായ്മ എന്നിവയെല്ലാം വയറ്റിലെ അസ്വസ്ഥതകൾക്ക് കാരണമാവാറുണ്ട്. അത് പരിഹരിക്കാൻ ചില പൊടിക്കൈകളുണ്ട്

ദഹനപ്രശ്‌നങ്ങൾ ഇന്ന് സർവസാധാരണമാണ്. അമിതാഹാരം, തെറ്റായ ഭക്ഷണശീലങ്ങൾ, വ്യായാമമില്ലായ്മ എന്നിവയെല്ലാം വയറ്റിലെ അസ്വസ്ഥതകൾക്ക് കാരണമാവാറുണ്ട്. അത് പരിഹരിക്കാൻ ചില പൊടിക്കൈകളുണ്ട്

author-image
WebDesk
New Update
Cumin Coriander Rasam FI

രസം | ചിത്രം: ഫ്രീപിക്

പഴയ തലമുറയുടെ അടുക്കളകളിൽനിന്ന് കൈമാറിവന്ന, രുചിക്കപ്പുറം ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന നിരവധി വിഭവങ്ങൾ നമ്മുടെ പക്കലുണ്ട്. കൂട്ടത്തിൽ, കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം പ്രിയങ്കരമായ, ഊണിന് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് രസം. എന്നാൽ, കേവലം ഒരു കറിയെന്നതിലുപരി, കൃത്യമായ ചേരുവകളോടെ തയ്യാറാക്കുമ്പോൾ രസം ഒരു പ്രകൃതിദത്ത ഔഷധമായി മാറുന്നു. ആ ഗണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് 'ജീരകം മല്ലി രസം'.

Advertisment

നമ്മുടെ ആധുനിക ജീവിതശൈലിയിൽ ദഹനപ്രശ്‌നങ്ങൾ ഇന്ന് സർവസാധാരണമാണ്. അമിതാഹാരം, തെറ്റായ ഭക്ഷണശീലങ്ങൾ, വ്യായാമമില്ലായ്മ എന്നിവയെല്ലാം വയറ്റിലെ അസ്വസ്ഥതകൾക്ക് കാരണമാവാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ, വയറിന് അനായാസം ദഹിക്കാൻ കഴിയുന്നതും അതേസമയം പോഷകസമൃദ്ധവുമായ ഒരു വിഭവം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അവിടെയാണ് ജീരകം മല്ലി രസം അതിന്റെ പ്രാധാന്യം തെളിയിക്കുന്നത്.

Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ

പേര് സൂചിപ്പിക്കുംപോലെ, ജീരകം മല്ലി എന്നിവയാണ് ഈ രസത്തിലെ പ്രധാന ചേരുവകൾ. ഇന്ത്യൻ അടുക്കളയിലെ ഈ രണ്ട് സുഗന്ധവ്യഞ്ജനങ്ങളും കാലങ്ങളായി ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിച്ചുവരുന്നു. ജീരകം ഗ്യാസ്, വയറുവീർക്കൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമ്പോൾ, മല്ലിയില ദഹനനാളത്തെ ശാന്തമാക്കുകയും വിശപ്പ് വർധിപ്പിക്കുകയും ചെയ്യുന്നു. കുരുമുളകും വെളുത്തുള്ളിയും കൂടി ചേരുമ്പോൾ ഇതിന്റെ ഔഷധഗുണം വർധിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

കഴിക്കുന്ന ഭക്ഷണത്തെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്ന, ഒപ്പം ശരീരത്തിന് ഉന്മേഷം നൽകുന്ന ഈ അത്ഭുത രസം എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാന സാധിക്കുന്നതെന്ന് പരിചയപ്പെടാം. 

ചേരുവകൾ 

  • ജീരകം- 1 ടീസ്പൂൺ |
  • മല്ലി- 1 ടീസ്പൂൺ 
  • കുരുമുളക്- 1/2 ടീസ്പൂൺ 
  • വെളുത്തുള്ളി- 4-5 അല്ലി 
  • തക്കാളി- 1 ഇടത്തരം
  • പുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ 
  • മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ 
  • കായം- 1 നുള്ള് 
  • കടുക്, ഉലുവ | താളിക്കുന്നതിന് 
  • കറിവേപ്പില, മല്ലിയില- ആവശ്യത്തിന് 
  • ഉപ്പ്, എണ്ണ/നെയ്യ്- ആവശ്യത്തിന് 

Also Read: ചർമ്മത്തിന് തിളക്കം നൽകാം ദഹനം മെച്ചപ്പെടുത്താം, ഇതാ ഒരു രഹസ്യക്കൂട്ട്

തയ്യാറാക്കുന്ന വിധം

  • ജീരകം, മല്ലി, കുരുമുളക്, വെളുത്തുള്ളി എന്നിവ വെള്ളം ചേർക്കാതെ ചതച്ചെടുക്കാം. പുളി കുറച്ച് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് മാറ്റിവെക്കാം. ഇതിലേക്ക് തക്കാളി കൈകൊണ്ട് ഉടച്ച് ചേർക്കാം. മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം.
  • തയ്യാറാക്കിയ പുളിവെള്ളത്തിലേക്ക് ചതച്ച മസാലക്കൂട്ട് ചേർക്കാം. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാനായി അടുപ്പിൽ വെക്കാം.
  • രസം തിളച്ചുതുടങ്ങുമ്പോൾ കായം ചേർക്കാം. നന്നായി തിളച്ച്, മസാലയുടെ പച്ചമണം മാറുമ്പോൾ തീ അണയ്ക്കാം.
  • ഒരു ചെറിയ പാനിൽ നെയ്യോ എണ്ണയോ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവ പൊട്ടിക്കാം. ഇത് രസത്തിലേക്ക് ഒഴിച്ച്, മല്ലിയില ചേർത്ത് അടച്ചുവെക്കാം.

Read More: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

Food Recipe Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: