scorecardresearch
Latest News

ബാക്കിവന്ന ചോറ് കൊണ്ട് വെറും 5 മിനിറ്റിൽ സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം

ഇടിയപ്പം തയ്യാറാക്കാൻ ചോറും അരിപ്പൊടിയും മാത്രം മതി

idiyappam, food, ie malayalam

ബാക്കി വന്ന ചോറ് ഇനി എന്തു ചെയ്യുമെന്ന് ഓർത്ത് വിഷമിക്കേണ്ട. വളരെ എളുപ്പത്തിൽ സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കാം. വെറും 5 മിനിറ്റിൽ ഈ ഇടിയപ്പം തയ്യാറാക്കാം. ഇടിയപ്പം തയ്യാറാക്കാൻ ചോറും അരിപ്പൊടിയും മാത്രം മതി.

ചേരുവകൾ

ചോറ്- രണ്ടര കപ്പ്
വറുത്ത അരിപ്പൊടി- ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ വെള്ളം ചേർത്ത് ചോറ് നന്നായി അരച്ചെടുക്കുക

ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക

ഇതിലേക്ക് അരിപ്പൊടി ചേർത്ത് നന്നായി കുഴക്കുക

ഇടിയപ്പത്തിന്റെ അച്ചിൽ മാവ് ഇട്ടുകൊടുത്ത് ഇഡ്ഡലി തട്ടിൽ ഇട്ടു കൊടുക്കുക

ആവിയിൽ ഇത് വേവിച്ചെടുക്കുക

Read More: ഗോതമ്പു പൊടിയും തേങ്ങയും പഞ്ചസാരയും; വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Idiyappam making in rice recipe