/indian-express-malayalam/media/media_files/2025/12/01/uses-of-salt-fi-2025-12-01-13-34-36.jpg)
ഉപ്പിൻ്റെ ഉപയോഗങ്ങൾ | ചിത്രം: ഫ്രീപിക്
അടുക്കളയിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരവിഭാജ്യ ഘടകമാണ് ഉപ്പ്. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിൽ ഉപ്പിനുള്ള പങ്ക് വളരെ വലുതാണ്. എന്നാൽ, ഉപ്പിൻ്റെ ഉപയോഗം നമ്മുടെ വിഭവങ്ങൾക്ക് രുചി നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെങ്കിലോ?
Also Read: അടുക്കള ഇനി സുഗന്ധത്താൽ നിറയും, വെള്ളം തിളപ്പിക്കുമ്പോൾ ഇത് ചേർക്കൂ
നമ്മുടെ വീടുകളിലെ പല പ്രശ്‌നങ്ങൾക്കും ലളിതവും പ്രകൃതിദത്തവുമായ പരിഹാരങ്ങൾ നൽകാൻ ഉപ്പിന് കഴിവുണ്ട്. വൃത്തിയാക്കൽ, അണുനശീകരണം, ദുർഗന്ധം അകറ്റൽ, കറകൾ കളയൽ തുടങ്ങി നമ്മുടെ അടുക്കളയുടെയും വീടിൻ്റെയും പല കാര്യങ്ങളിലും ഉപ്പിന് അത്ഭുതകരമായ പ്രയോഗങ്ങളുണ്ട്.
പാചകത്തിനു പുറമെ, അടുക്കളയിലെ നിങ്ങളുടെ പല ജോലികളും എളുപ്പമാക്കാനും, നിങ്ങളുടെ വീട്ടുപകരണങ്ങൾ സംരക്ഷിക്കാനും ഉപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ?
Also Read: സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ലേ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ ഓർത്തോളൂ
/filters:format(webp)/indian-express-malayalam/media/media_files/2025/12/01/uses-salt-2-2025-12-01-13-38-12.jpg)
കറപിടിച്ച പാത്രങ്ങൾ
അമിതമായി കറയും എണ്ണയും പറ്റിയിരിക്കുന്ന പാനിലോ പാത്രത്തിലോ ഉപ്പ് വിതറി അൽപ സമയം മാറ്റി വയ്ക്കാം. ശേഷം സ്ക്രബ് അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. ഇതിലേയ്ക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ച് കഴുകാം.
ഡ്രെയിനേജ് വൃത്തിയാക്കാൻ
അര കപ്പ് ഉപ്പ് ഡ്രെയിനിങ്ങിലേയ്ക്കിടാം. ഉടനടി നന്നായി തിളപ്പിച്ച വെള്ളം ഒഴിക്കാം. ഇത് പറ്റിപിടിച്ചിരിക്കുന്ന കറകൾ ഇളക്കി കളയാൻ സഹായിക്കും.
Also Read: കൈകളിലെ ഉള്ളി മണം പൂർണമായും അകറ്റാം, ഇങ്ങനെ ചെയ്തു നോക്കൂ
കാപ്പിയുടെയും ചായയുടെയും കറ
കുറച്ചു വെള്ളത്തിലേയ്ക്ക് ഉപ്പ് ചേർക്കാം. ഇത് കറ പിടിച്ച ഭാഗങ്ങളിഷ പുരട്ടി സ്ക്രബ് ചെയ്യാം.
സിങ്ക് വൃത്തിയാക്കാം
നാരങ്ങാനീരിലേയ്ക്ക് ഉപ്പ് ചേർക്കാം. ഇത് സിങ്ക് വൃത്തിയാക്കാൻ ഉപയോഗിക്കാം.
പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കാൻ
ധാരാളം രാസകീടനാശിനികളും പൊടിയും ബാക്ടീരിയകളും പറ്റിപിടിച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപ്പ് ചേർത്തു തിളപ്പിച്ച് വെള്ളത്തിൽ അൽപ സമയം മുക്കി വയ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.
Read More: മായം കലർന്നവ വാങ്ങേണ്ട, ശുദ്ധമായ തേൻ തിരിച്ചറിയാൻ ഇതാ ചില പൊടിക്കൈകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us