/indian-express-malayalam/media/media_files/uploads/2022/06/vegetables-storage-ideas.jpg)
എന്നും യുവത്വം നിലനിർത്താൻ ഈ പച്ചക്കറി കഴിക്കൂ
ഒരാഴ്ചയിലേക്കുള്ള പച്ചക്കറികളൊക്കെ ഒന്നിച്ചുവാങ്ങുന്നവരാണ് പലരും. എന്നാൽ ശരിയായി സ്റ്റോർ ചെയ്തു വച്ചില്ലെങ്കിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടതന്നെ അവ കേടായി പോവും. തീവില കൊടുത്ത് വാങ്ങിയ പച്ചക്കറികൾ ചീഞ്ഞു പോവാതെ ഫ്രഷ്നെസ്സോടെ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചില നുറുങ്ങുവിദ്യകളുണ്ട്. അത്തരം ചില നുറുങ്ങുവിദ്യകൾ പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ.
മല്ലിയില/ പുതിനയില
മല്ലിയിലയുടെ തണ്ട് മുറിച്ചു കളഞ്ഞതിനു ശേഷം ഇലകൾ വേർപ്പെടുത്തിയെടുക്കുക. ഒരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുത്ത് അതിൽ ടിഷ്യൂ പേപ്പർ വിരിച്ചതിനു ശേഷം മുകളിലായി മല്ലിയില വയ്ക്കുക. അതിനു മുകളിൽ വീണ്ടും ടിഷ്യൂ പേപ്പർ വിരിച്ചതിനു ശേഷം കണ്ടെയ്നർ നന്നായി അടച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടിലായി സൂക്ഷിച്ചുവയ്ക്കാം. സമാനമായ രീതിയിൽ പുതിനയിലയും സൂക്ഷിക്കാം. ദിവസങ്ങൾക്കു ശേഷം ടിഷ്യൂവിൽ നനവ് തോന്നുന്നുവെങ്കിൽ ആ ടിഷ്യൂ മാറ്റി പുതിയ ടിഷ്യൂ കവർ ചെയ്ത് വച്ചാൽ കുറച്ചു നാളുകൾ കൂടി മല്ലിയിലയും പുതിനയിലയും ഫ്രഷായി തന്നെയിരിക്കും.
സ്റ്റോർ ചെയ്യുന്നതിനു മുൻപ് കഴുകേണ്ടതില്ല. നനവുണ്ടായാൽ മല്ലിയിലയും പുതിനയിലും പെട്ടെന്ന് ചീഞ്ഞുപോവാനുള്ള സാധ്യതയുണ്ട്. ആവശ്യത്തിന് പുറത്തെടുക്കുമ്പോൾ നന്നായി കഴുകി ഉപയോഗിച്ചാൽ മതിയാകും.
പടവലങ്ങ/ വെള്ളരിക്ക/ കുക്കുമ്പർ/ കാരറ്റ്
പടവലങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച് ക്ലിങ്ങ് ഫിലിം കൊണ്ട് പൊതിഞ്ഞു പ്ലാസ്റ്റിക് പാത്രത്തിലാക്കി സൂക്ഷിക്കാം. വെള്ളരിക്ക, കുക്കുമ്പർ, കാരറ്റ് എന്നിവയും അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇവയൊന്നും കഴുകാതെ വേണം സൂക്ഷിക്കാൻ. ആവശ്യാനുസരണം എടുത്ത് കഴുകി വൃത്തിയാക്കിയെടുക്കാം.
ബീൻസ്
ബീൻസിന്റെ രണ്ടുവശവും ചെറുതായി മുറിച്ചു മാറ്റിയതിനു ശേഷം, ഒരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുത്ത് ടിഷ്യൂ പേപ്പർ, ബീൻസ്, ടിഷ്യൂ പേപ്പർ എന്ന ക്രമത്തിൽ ഇറക്കിവച്ച് പാത്രം നന്നായി അടയ്ക്കുക.. ടിഷ്യൂ പേപ്പറിനു പകരം ന്യൂസ് പേപ്പറും ഉപയോഗിക്കാം.
മത്തങ്ങ
മത്തങ്ങയുടെ നടുവിലെ കുരുവും അതിനോടു ചേർന്നുകിടക്കുന്ന ജലാംശമുള്ള ഭാഗവും ചെത്തികളയുക. ശേഷം ഒരു കണ്ടെയ്നർ എടുത്ത് ടിഷ്യൂ പേപ്പർ വിരിച്ച് അതിനു മുകളിൽ അടുക്കിവയ്ക്കാം. പാത്രം അടച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടിലായി സൂക്ഷിക്കാം.
പച്ചക്കായ
ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് എടുത്തതിനു ശേഷം കണ്ടെയ്നറിൽ താഴെയും മുകളിലും പേപ്പർ വച്ച് നടുവിലായി സൂക്ഷിക്കുക.
മുരിങ്ങക്കായ
രണ്ടോ മൂന്നോ പീസുകളായി മുറിച്ച് പേപ്പറു കൊണ്ട് കവർ ചെയ്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇഞ്ചി
നന്നായി കഴുകിയ ഇഞ്ചി ഒരു ഗ്ലാസ് കണ്ടെയ്നറിൽ വെള്ളം നിറച്ച് അതിലിട്ട് വയ്ക്കാം. കുറച്ചു ദിവസം കഴിയുമ്പോൾ വെള്ളം മാറ്റികൊടുത്താൽ ഏറെ നാൾ ഫ്രഷായി ഇരിക്കും.
Read more: കറിവേപ്പില ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം; ഇതാ ചില ടിപ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.