scorecardresearch

അരി കഴുകിയ വെള്ളം ഇനി വെറുതെ കളയേണ്ട, അത് ഇങ്ങനെയും ഉപയോഗിക്കാം

അരി കുതിർക്കുമ്പോഴോ തിളപ്പിക്കുമ്പോഴോ ലഭിക്കുന്ന അന്നജം അടങ്ങിയ ദ്രാവകമാണ് അരി കഴുകിയ വെള്ളം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഇതിന് വ്യത്യസ്ത ഉപയോഗങ്ങളുണ്ട്

അരി കുതിർക്കുമ്പോഴോ തിളപ്പിക്കുമ്പോഴോ ലഭിക്കുന്ന അന്നജം അടങ്ങിയ ദ്രാവകമാണ് അരി കഴുകിയ വെള്ളം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഇതിന് വ്യത്യസ്ത ഉപയോഗങ്ങളുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rice Water Uses FI 1

കഞ്ഞിവെള്ളം വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

നമ്മുടെ അടുക്കളകളിൽ ദിവസവും യാതൊരു ചിന്തയുമില്ലാതെ നമ്മൾ പുറത്തേക്ക് ഒഴിച്ചുകളയുന്ന ഒന്നാണ് അരി കഴുകിയ വെള്ളം. എന്നാൽ, കേവലം ഒരു അവശിഷ്ടം എന്നതിലുപരി, പോഷകഗുണങ്ങളുടെ ഒരു കലവറയാണ് ഈ വെള്ളമെന്ന് പലർക്കും അറിയില്ല. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ അരിവെള്ളം പണ്ടുകാലം മുതൽക്കേ ഏഷ്യൻ രാജ്യങ്ങളിൽ സൗന്ദര്യവർദ്ധക വസ്തുവായും ഔഷധമായും ഉപയോഗിച്ചുപോരുന്നു. രാസവസ്തുക്കൾ നിറഞ്ഞ വിലകൂടിയ ഉൽപ്പന്നങ്ങൾക്ക് പകരം വയ്ക്കാവുന്ന തികച്ചും പ്രകൃതിദത്തവും ചിലവില്ലാത്തതുമായ ഒരു പരിഹാരമാണിത്.

Advertisment

Also Read: അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താം ഞൊടിയിടയിൽ, ഇതാ പൊടിക്കൈ

ചർമ്മ പരിചരണത്തിനു മാത്രമല്ല ചെടിക്ക് വളമായും, വസ്ത്രങ്ങൾ ഭംഗിയായി സൂക്ഷിക്കാനും ഇത് ഉപയോഗിക്കം

പ്രകൃതിദത്ത വളം

സസ്യങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് അരി കഴുകിയ വെള്ളം. ഇത് സാധാരണ വെള്ളവുമായി (1:2 എന്ന അനുപാതത്തിൽ) കലർത്തി ആഴ്ചയിലൊരിക്കൽ ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.

ഫേസ് ടോണർ

സുഷിരങ്ങൾ അടയ്ക്കാനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും തിളക്കം നൽകാനും അരി കഴുകിയ വെള്ളം സഹായിക്കുന്നു. തണുപ്പിച്ച അരിവെള്ളത്തിൽ ഒരു കോട്ടൺ പാഡ് മുക്കി മുഖത്ത് പുരട്ടാം. മികച്ച ഫലം ലഭിക്കുന്നതിന് ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും 3-4 ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും ചെയ്യാം.

Also Read: വിഷം വേണ്ട, കെണിയും വേണ്ട; അടുക്കളയിലെ എലികളെ തുരത്താൻ ഇവ മാത്രം മതി

വസ്ത്രങ്ങൾക്ക്

കോട്ടൺ, ലിനൻ വസ്ത്രങ്ങൾ കടുപ്പമുള്ളതാക്കാൻ കെമിക്കൽ സ്റ്റാർച്ച് സ്പ്രേകൾക്ക് പകരം അരിവെള്ളം ഉപയോഗിക്കാം. കഴുകിയ വസ്ത്രങ്ങൾ ഉണക്കുന്നതിനും ഇസ്തിരിയിടുന്നതിനും മുമ്പ് 10-15 മിനിറ്റ് കഞ്ഞിവെള്ളത്തിൽ മുക്കി വയ്ക്കാം.

ഹെയർ റിൻസ് 

മുടിയുടെ കരുത്തും തിളക്കവും വർദ്ധിപ്പിക്കാൻ അരിവെള്ളം ഉപയോഗിച്ച് മുടി കഴുകാം. ഷാംപൂ ചെയ്ത ശേഷം, 24 മണിക്കൂർ അന്തരീക്ഷ ഊഷ്മാവിൽ വെച്ച് പുളിപ്പിച്ച അരിവെള്ളം മുടിയിൽ ഒഴിക്കാം. ഇത് 5-10 മിനിറ്റ് വച്ചതിനുശേഷം ശുദ്ധജലത്തിൽ കഴുകിക്കളയാം. ഇത് മുടിയിലെ പരുപരുപ്പ് കുറയ്ക്കാനും വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കും.

Also Read: അടുക്കള കീഴടക്കിയ കുഞ്ഞൻ ഉറുമ്പുകളെ ഞൊടിയിടയിൽ തുരത്താം, ഒരു സ്പൂൺ കുരുമുളക് മതി

വെയിലേറ്റുണ്ടാകുന്ന പാടുകൾക്ക് 

തണുപ്പിച്ച അരിവെള്ളത്തിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വെയിലേറ്റുണ്ടാകുന്ന ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. ഒരു കോട്ടൺ തുണി അരിവെള്ളത്തിൽ മുക്കി സൂര്യതാപം ഏറ്റ ഭാഗങ്ങളിൽ പതുക്കെ ഒപ്പാം.

പാത്രങ്ങൾ വൃത്തിയാക്കാൻ

അരിവെള്ളത്തിലെ അന്നജം പാത്രങ്ങളിലെ കൊഴുപ്പും കറയും നീക്കം ചെയ്യാൻ സഹായിക്കുന്നു. എണ്ണമയമുള്ള പാത്രങ്ങൾ തേയ്ക്കുന്നതിന് മുമ്പ് 10 മിനിറ്റ് ചെറുചൂടുള്ള അരിവെള്ളത്തിൽ മുക്കിവയ്ക്കുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും.

Read More: കീടനാശിനികൾ വേണ്ട; അടുക്കളയിലെ പാറ്റകളെ ഓടിക്കാൻ ഒരു നുള്ള് പഞ്ചസാര മതി

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: