Latest News

വിഭവത്തിൽ ഉപ്പ് കൂടിയോ? എളുപ്പത്തിൽ ശരിയാക്കാം

ചിലപ്പോൾ എരിവോ, പുളിയോ, ഉപ്പോ ഒക്കെ കൂടാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ഇനി ടെൻഷൻ വേണ്ട

food, health, ie malayalam

പാചകം ഒരു കലയാണ്. ആസ്വദിച്ച് ചെയ്താൽ അതിനോടുളള ഇഷ്ടം കൂടും. പാചകത്തിന് തുടക്കക്കാരനോ പ്രൊഫഷണലോ എന്നത് പ്രശ്നമല്ല, ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ വിഭവം മുഴുവൻ ചീത്തയാകും. ചിലപ്പോൾ എരിവോ, പുളിയോ, ഉപ്പോ ഒക്കെ കൂടാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾ എന്തുചെയ്യണം? മുഴുവൻ വിഭവവും കളയുന്നതിനു പകരം, ചില എളുപ്പ വഴികളിലൂടെ അവ ശരിയാക്കാവുന്നതാണ്.

പ്രശസ്ത ഷെഫ് ആയ ദാമു എന്നു വിളിക്കുന്ന കെ.ദാമോദരൻ പാചകത്തെ ഇഷ്ടപ്പെടുന്നവർക്കായി ചില നുറുങ്ങു വഴികൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

വിഭവത്തിൽ ഉപ്പു കൂടിയാൽ എന്തു ചെയ്യണം?

രണ്ട് ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ മല്ലിപൊടി, ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ വിഭവത്തിൽ ചേർക്കുക.

പുളി കൂടിയാൽ ചെയ്യേണ്ടതെന്ത്?

പുളി കൂടിയാൽ കുറച്ച് ചതച്ച പച്ചമുളക് ചേർത്താൽ മതി.

Read More: കണ്ണുനീർ വരാതെ ഉള്ളി മുറിക്കാം, സിംപിൾ ട്രിക്ക് ഇതാ; വീഡിയോ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: How to rectify excess salt in a dish

Next Story
3 ചേരുവകൾ മാത്രം; രുചികരമായ സ്പാനിഷ് ഓംലെറ്റ് തയ്യാറാക്കാംSpanish omelette, Spanish omelette recipe, Spanish omelette easy recipe, Spanish omelette ingredients, സ്പാനിഷ് ഓംലെറ്റ്, easy breakfast
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express