എത്രസമയം അടുപ്പിനടുത്ത് കാവൽ നിന്നാലും ഒന്നു കണ്ണുതെറ്റിയാൽ അപ്പോഴാവും പാൽ തിളച്ച് വെളിയിൽ തൂവുന്നത്. പാലിന്റെ പത വീണ് വൃത്തികേടാവുന്ന സ്റ്റൗ ക്ലീൻ ചെയ്യലാണ് അടുക്കളപണിയ്ക്കിടയിലെ മറ്റൊരു ബുദ്ധിമുട്ട്.
ഇതാ, പാൽ തിളച്ച് തൂവാതിരിക്കാൻ സഹായിക്കുന്ന മൂന്നു ടിപ്സുകൾ പരിചയപ്പെടുത്തുകയാണ് വ്ലോഗറായ ആനി യൂജിൻ.
പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോൾ പാത്രത്തിനു മുകളിലായി ഒരു മരത്തവി വട്ടം വയ്ക്കുക. എങ്കിൽ പാൽ തിളച്ചു പോവില്ല.
പാൽ തിളപ്പിക്കാൻ വയ്ക്കുന്നതിനു മുൻപ് ഒരു നുള്ള് ഉപ്പ് ചേർത്താലും പാൽ തിളച്ചു തൂവില്ല.
മറ്റൊരു വഴി, പാൽ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിന്റെ മുകൾ വശത്തായി അൽപ്പം വെളിച്ചെണ്ണയോ, നെയ്യോ തടവി കൊടുക്കുക എന്നതാണ്.
Read more: മാങ്ങയും പാലും പഞ്ചസാരയും മാത്രം മതി; അടിപൊളി കുൽഫി തയ്യാറാക്കാം