scorecardresearch

ഇങ്ങനെ ചെയ്താൽ ഏത്തപ്പഴം പെട്ടെന്ന് കേടാവില്ല; ടിപ്സ്

ഏത്തപ്പഴം അധികം അഴുകാതെ ഏറെനാൾ ഫ്രഷായി ഇരിക്കാനൊരു ടിപ്സ്

Keep bananas fresh for 7 days, Banana storage tips, preserve Bananas for longer, Banana Health Tips, Health Tips

ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് ഏത്തപ്പഴം. പല വിധ ഉപയോഗങ്ങളാണ് ഏത്തപ്പഴത്തിനുള്ളത്. പഴമായി കഴിക്കാം. പഴം നുറുക്കുയോ പഴം പുഴുങ്ങിയോ കഴിക്കുകയുമാവാം. പഴം കൊണ്ട് പായസമുണ്ടാക്കുന്നവരും ഏറെയാണ്. എന്നാൽ കടയിൽ നിന്നൊക്കെ പഴം വാങ്ങി വീട്ടിൽ കൊണ്ടുവന്നാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് അവയുടെ തൊലി കറുത്തു തുടങ്ങുകയും പഴം പഴുത്തു അഴുകുകയും ചെയ്യും എന്നതാണ് ഒരു പ്രശ്നം.

പഴം പെട്ടെന്ന് അഴുകാതെയിരിക്കാനും കേടാവാതെയിരിക്കാനും സഹായിക്കുന്ന ഒരു ടിപ്സ് പരിചയപ്പെടാം.

അലുമിനിയം ഫോയിൽ പേപ്പറാണ് ഇതിന് ആവശ്യം. പഴത്തിന്റെ പടലയിൽ (banana stem) അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പഴത്തിലെ എഥിലീൻ ഉൽപ്പാദനം മന്ദഗതിയിലാക്കുന്നു, ഏഴ് ദിവസത്തോളം വാഴപ്പഴം പുതുതായി നിലനിർത്തുകയും ചെയ്യും. അടുത്തതവണ പഴം വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to preserve bananas for longer tips kitchen hacks