scorecardresearch

ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ തയാറാക്കാം

വെണ്ടയ്ക്ക ഫ്രൈ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ?

ladies finger fry, okra, receipe, food, ie malayalam

വെണ്ടയ്ക്ക കൊണ്ടു പല തരത്തിലുള്ള വിഭവങ്ങൾ തയാറാക്കാറുണ്ട്. വെണ്ടയ്ക്ക ഫ്രൈ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ തയ്യാറാക്കുന്ന വിധം.

ആവശ്യമുള്ള ചേരുവകള്‍

വെണ്ടയ്ക്ക 6 എണ്ണം
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഗരംമസാല കാൽ ടീസ്പൂണ്‍
കടലമാവ് 2 ടീസ്പൂണ്‍
മല്ലിപ്പൊടി 3/4 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
കുരുമുളക്പൊടി 1 ടീസ്പൂണ്‍
അരിപൊടി 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
നാരങ്ങ

തയാറാക്കുന്ന വിധം

ആദ്യം വെണ്ടയ്ക്ക നന്നായി കഴുകി എടുക്കുക. ഇനി വെണ്ടയ്ക്കയുടെ രണ്ടറ്റവും കളഞ്ഞ് മുകളില്‍ നിന്ന് താഴേക്ക് നാലു കഷ്ണങ്ങളാക്കുക.

ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക്പൊടി എന്നിവ ചേർക്കുക. അൽപം നാരങ്ങനീര് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി ഇവയിലേക്ക് ആവശ്യത്തിന് കടലമാവ് ചേർക്കാം. ക്രിസ്പായി കിട്ടാനായി അരിപൊടി കൂടെ ചേർക്കുക. അൽപം വെള്ളം തെളിച്ച് വീണ്ടും കുഴച്ചെടുക്കുക.

5-10 മിനിറ്റോളം മസാല പിടിച്ചതിന് ശേഷം ഒരു പാനില്‍ അൽപം എണ്ണയൊഴിച്ച് വറുത്തെടുക്കാം. മിതമായ തീയില്‍ ഇരുവശവും മറിച്ചിട്ട് വേവിക്കുക. ഇടയ്ക്കിടെ മറിച്ചിട്ട് വറുത്തെടുത്താല്‍ കൂടുതല്‍ മൊരിഞ്ഞു കിട്ടും. ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ റെഡി.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to prepare crispy ladies finger fry