ചൈനക്കാരുടെ ഉരുളക്കിഴങ്ങ് എന്നാണ് കൂര്‍ക്ക അറിയപ്പെടുന്നത്. പോഷക ഗുണത്തിനൊപ്പം ഔഷധ ഗുണവും ഉറപ്പു നല്കുന്ന ഒരു കിഴങ്ങു വര്‍ഗ്ഗമാണിത്. ഒട്ടുമിക്ക ആളുകൾക്കും കഴിക്കാന്‍ ഇഷ്ടമുള്ള വിഭവമാണെങ്കിലും നന്നാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കൂർക്ക വാങ്ങാനും പാചകം ചെയ്യാനുമൊക്കെ പലരും മടിക്കുന്നത്. എങ്ങനെയാണ് കൂർക്ക എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാൻ കഴിയുക എന്നും നിങ്ങൾ ആലോചിച്ചിട്ടുണ്ടാവും. അധികം സമയമെടുക്കാതെ കയ്യിൽ കറപറ്റാതെ എങ്ങനെ വൃത്തിയായി കൂര്‍ക്ക നന്നാക്കിയെടുക്കാം എന്ന് പറയുകയാണ് വ്ളോഗറായ ആനി.
- പാചകം ചെയ്യാന്‍ ഉദ്ദേശിക്കുന്നതിന്റെ തലേ ദിവസം കൂര്‍ക്ക വെളളത്തില്‍ ഇട്ട് വച്ചാല്‍ പിറ്റേ ദിവസം നന്നാക്കി എടുക്കാന്‍ എളുപ്പമായിരിക്കും.
- ഒരു ചാക്കോ, പ്ലാസ്റ്റിക്ക് കവറോ എടുത്ത് അതില്‍ കൂര്‍ക്ക നിറച്ച് തറയില്‍ വച്ച് അടിച്ചാല്‍ ഒരുപരിധി വരെ വൃത്തിയായി കിട്ടും.
- കൂര്‍ക്ക നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുക്കറില്‍ വച്ച് ഒരു വിസില്‍ കേള്‍ക്കുന്ന വരെ വേവിക്കുക. ചൂടു പോയതിനു ശേഷം കൈ ഉപയോഗിച്ച് തൊലി അടര്‍ത്തി എടുക്കാവുന്നതാണ്.