scorecardresearch
Latest News

സ്വാദിഷ്ടമായ ഉള്ളി- മുളക് ചമ്മന്തി തയാറാക്കാം

ഒരു നേരത്തെ ചോറ് മുഴുവൻ കഴിക്കാൻ ഈ മുളക് ചമ്മന്തി മാത്രം മതി

Chutney, Food Recipe, Recipe

ചമ്മന്തി ഇഷ്ടമില്ലാത്തവർ കുറവാണ്. ചിലർക്ക് ചമ്മന്തിയില്ലാതെ ചോറു കഴിക്കാനാവില്ലെന്ന പോലെ ചിലർക്ക് ഒരു ചമ്മന്തി മാത്രം മതി ഭക്ഷണം മുഴുവൻ അകത്താക്കാൻ. അതൊരു മുളകു ചമ്മതിയാണെങ്കിൽ പറയുകയേ വേണ്ട. വീട്ടിൽ കറിയില്ലാതെ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുകയാണെങ്കിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി വിഭവമാണ് മുളകു ചമ്മന്തി. രുചികരമായ മുളകു ചമ്മന്തി എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നു പറയുകയാണ് ബ്ളോഗറായ ഐശ്വര്യ രാജ്.

ചേരുവകൾ:

  • ഉള്ളി
  • പുളി
  • വറ്റൽ മുളക്
  • ഉപ്പ്
  • വെളിച്ചെണ്ണ

നിങ്ങളുടെ ആവശ്യാനുസരണം ചേരുവകളെടുക്കാം

പാകം ചെയ്യുന്ന വിധം:

  • ആദ്യം വറ്റൽ മുളക് വറുത്ത് പൊടിച്ചെടുക്കുക
  • ശേഷം ഉള്ളി തൊലി കളഞ്ഞ് ഉപ്പ് ചേർത്ത് ചതച്ചെടുക്കാം
  • ഉള്ളി, മുളക് പൊടിച്ചത് എന്നിവയിലേക്ക് പുളി കലക്കിയതും ചേർക്കാം
  • ഇവയെല്ലാം നല്ലവണ്ണം മിക്സ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക

രുചികരമായ മുളകു ചമ്മന്തി കപ്പ, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to make ullimulaku chammanthi easy food recipe

Best of Express