/indian-express-malayalam/media/media_files/2026/02/10/lakshadweep-special-biriyani-fi-2026-02-10-15-33-03.jpg)
ലക്ഷദ്വീപ് സ്പെഷ്യൽ ബിരിയാണി
കടൽക്കാറ്റും നീലക്കടലും പവിഴദ്വീപുകളും മനസ്സിൽ നിറയ്ക്കുന്ന ലക്ഷദ്വീപിന് തനതായ ഒരു ഭക്ഷണസംസ്കാരമുണ്ട്. ആ ദ്വീപുരുചികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'ഇട്ടു ബെന്തത്' എന്ന് വിളിക്കപ്പെടുന്ന ലക്ഷദ്വീപ് സ്പെഷ്യൽ ബിരിയാണി. സാധാരണ ബിരിയാണികളിൽ നിന്ന് വ്യത്യസ്തമായി, വളരെ ലളിതമായ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Also Read: കൊച്ചിൻ സ്റ്റൈൽ മസാല ഫിഷ്; കണ്ടുനിൽക്കുന്നവർ പോലും കൊതിച്ചുപോകും
ലക്ഷദ്വീപിലെ വീടുകളിൽ നിത്യേനയെന്നോണം തയ്യാറാക്കുന്ന ഈ വിഭവം മീൻ, ചിക്കൻ, ബീഫ് എന്നിവയെല്ലാം ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്. എങ്കിലും കടൽ വിഭവങ്ങൾക്ക് പ്രാധാന്യമുള്ള അവിടെ ചൂര മീൻ ഉപയോഗിച്ചുള്ള ബിരിയാണിക്കാണ് ആരാധകർ ഏറെയുള്ളത്. ക്ഷദ്വീപിലെ സുഗന്ധവ്യഞ്ജനങ്ങളുടെയും തേങ്ങാപ്പാലിന്റെയും മനോഹരമായ ചേരുവ ഈ ബിരിയാണിയെ കൂടുതൽ സ്വാദിഷ്ടമാക്കുന്നു. ഷാഗി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചൂരമീൻ-1/2 കിലോ
- മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
- മുളകുപൊടി-2 ടേബിൾസ്പൂൺ
- ഉപ്പ്-1/2 ടീസ്പൂൺ
- എണ്ണ-3 ടേബിൾസ്പൂൺ
- സവാള- 3
- തക്കാളി-2
- ഇഞ്ചി, വെളുത്തുളളി- 1 ടേബിൾസ്പൂൺ
- പച്ചമുളക്-6
- മുളക് പൊടി-1 ടീസ്പൂൺ
- ബിരിയാണി മസാല-1 ടീസ്പൂൺ
- ചിക്കൻ മസാല-1 ടീസ്പൂൺ
- ഉപ്പ്-1 ടീസ്പൂൺ
- തേങ്ങാപ്പാൽ- 4.5 കപ്പ്
- പൊന്നി അരി- 2 കപ്പ്
- നെയ്യ്-1 ടേബിൾസ്പൂൺ
- ചുവന്നുള്ളി-5
- കറിവേപ്പില
Also Read: ആരോഗ്യവും രുചിയും ഒരുപോലെ; ഈ 6 കൂൺ വിഭവങ്ങൾ ട്രൈ ചെയ്യൂ
Also Read: തനിനാടൻ രുചിയിൽ ക്രിസ്പിയായിട്ട് ചിക്കൻ വറുത്തെടുക്കാം, ഈ മസാലക്കൂട്ട് മതി
തയ്യാറാക്കുന്ന വിധം
- ആദ്യമായി കഴുകി വൃത്തിയാക്കിയ ചൂരമീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടി പാനിൽ കുറഞ്ഞ എണ്ണയിൽ വറുത്തെടുക്കാം. ഒരു വലിയ കടായിൽ എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ നന്നായി വഴറ്റാം.
- ഇതിലേക്ക് മുളകുപൊടി, ചിക്കൻ മസാല, ബിരിയാണി മസാല എന്നിവ ചേർത്ത് മൂപ്പിക്കാം. മസാല തയ്യാറായാൽ വറുത്തുവെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കാം.
- ഇതിലേക്ക് നാലര കപ്പ് തേങ്ങാപ്പാൽ ഒഴിക്കാം. ഇത് തിളച്ചു വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന രണ്ട് കപ്പ് പൊന്നി അരി ചേർത്ത് നന്നായി ഇളക്കി പാത്രം മൂടി വെക്കാം.
- മീഡിയം ഫ്ലേമിൽ 15 മിനിറ്റ് വേവിക്കുകയോ അല്ലെങ്കിൽ അരി പാകമാകുന്നത് വരെ കാത്തിരിക്കുകയോ ചെയ്യാം.
- അവസാനം മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും താളിച്ച് ബിരിയാണിയുടെ മുകളിലേക്ക് ഒഴിക്കാം. സ്വാദിഷ്ടമായ ലക്ഷദ്വീപ് സ്പെഷ്യൽ ചൂര മീൻ ബിരിയാണി തയ്യാർ!
Read More: മുട്ട പുഴുങ്ങി കഴിച്ച് മടുത്തോ? ഇനി ഇതിലൊരു റെസിപ്പി ട്രൈ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us