റംസാൻ മാസം ആരംഭിച്ചിരിക്കുകയാണ്. പകല്‍ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്‌കാരവും പ്രാര്‍ഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം. ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്.
പകൽ ഭക്ഷണ പാനീയങ്ങൾ കഴിക്കാത്തതു കൊണ്ടു തന്നെ നോമ്പു തുറക്കുന്ന സമയത്ത് വിവിധയിനത്തിലുള്ള പദാർത്ഥങ്ങളാണ് ഒരുക്കുന്നത്. പാനീയങ്ങൾ, മധുര പലഹാരങ്ങൾ, ബിരിയാണി അങ്ങനെ നീളുന്നു നോമ്പ് മാസത്തിലെ വിഭവങ്ങളുടെ നിര. നോമ്പു തുറക്കുന്ന സമയത്ത് കൂടുതലായും തയാറാക്കുന്ന വിഭവമാണ് തരി കഞ്ഞി. റവ ഉപയോഗിച്ച ഉണ്ടാക്കുന്ന ഈ വിഭവം ഒരേ സമയം രുചികരവും ആരോഗ്യഗുണമുള്ളതുമാണ്. തരി കഞ്ഞി എങ്ങനെ വളരെ എളുപ്പത്തിൽ തയാറാക്കാമെന്ന പറയുകയാണ് ഫുഡ് വ്ളോഗറായ ബിൻസി.
ചേരുവകൾ:
- പാൽ
- റവ
- പഞ്ചസാര
- നെയ്
- ഉള്ളി
- അണ്ടിപരിപ്പ്
- കിസ്മിസ്സ്
പാകം ചെയ്യുന്ന വിധം :
- പാലിലേക്ക് കുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കുക
- തിളച്ചു വരുമ്പോൾ ഇതിലേക്ക് റവ ചേർക്കാം
- ശേഷം പഞ്ചസാര, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർത്തു കൊടുക്കാവുന്നതാണ്
- നല്ലവണ്ണം കുറുകി വരുന്നതു വരെ ഇളക്കുക
- അതേ സമയം മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് ഉള്ളി, അണ്ടിപരിപ്പ്, കിസ്മിസ്സ് എന്നിവ വറുതെടുക്കാം
- വറുതെടുത്തവ കഞ്ഞിയിലേക്ക് ചേർത്ത ശേഷം ചൂടോടെ വിളമ്പാം
ആരോഗ്യഗുണങ്ങൾക്കൊപ്പം തന്നെ ക്ഷീണം അകറ്റാനും തരി കഞ്ഞി സഹായിക്കും. റവയ്ക്കു പകരം റാഗ്ഗിയും ഇതു തയാറാക്കാൻ ഉപയോഗിക്കാവുന്നതാണ്.