scorecardresearch

തേങ്ങ ചിരകിയും വറുത്തരച്ചും സമയം കളയേണ്ട, കടലക്കറിക്ക് രുചികിട്ടാൻ ഈ മസാല ചേർക്കൂ

തേങ്ങ വറുത്തരച്ച് തയ്യാറാക്കുന്ന സ്ഥിരം കടലക്കറിക്ക് പകരം ഒരു തവണ ഇത് ട്രൈ ചെയ്തു നോക്കൂ

തേങ്ങ വറുത്തരച്ച് തയ്യാറാക്കുന്ന സ്ഥിരം കടലക്കറിക്ക് പകരം ഒരു തവണ ഇത് ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chickpea Curry FI 1

കടലക്കറി |ചിത്രം: ഫ്രീപിക്

രുചികരമായ കടലക്കറി ദോശ, ഇഡ്ഡലി, പൂരി, അല്ലെങ്കിൽ കേരളത്തിൻ്റെ പ്രിയപ്പെട്ട പുട്ട് എന്നിവയുടെയെല്ലാം കൂട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. എന്നാൽ, മിക്ക കടലക്കറി പാചകങ്ങളിലും തേങ്ങ അരച്ചത് ചേർക്കുന്നത് കറിയ്ക്ക് കൂടുതൽ കട്ടിയേകാനും രുചി കൂട്ടാനും സഹായിക്കാറുണ്ട്. എന്നിരുന്നാലും, തേങ്ങയുടെ സ്വാദ് ഇഷ്ടമല്ലാത്തവർക്കും, ആരോഗ്യപരമായ കാരണങ്ങളാൽ തേങ്ങ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ വിഭവം ഉണ്ടാക്കാൻ സാധിക്കാതെ വരാറുണ്ട്.

Advertisment

Also Read: എണ്ണ വേണ്ട, ഇനി നാവിൽ കൊതിയൂറുന്ന മസാല ചിക്കൻ ഇങ്ങനെ തയ്യാറാക്കാം

എന്നാൽ വിഷമിക്കേണ്ട! തേങ്ങ ഒട്ടും ചേർക്കാതെയും, കറിയുടെ കൊഴുപ്പും സ്വാദും ഒട്ടും കുറയാതെ, രുചികരവും കട്ടിയുള്ളതുമായ ഒരു കടലക്കറി എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും. ഈ രീതിയിൽ തേങ്ങ ഒഴിവാക്കുമ്പോൾ, കറിയുടെ സ്വാദിൽ കുറവ് വരുന്നതിനെക്കുറിച്ചോ കട്ടി കുറഞ്ഞുപോകുന്നതിനെക്കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ല. മറ്റ് ചില ചേരുവകൾ ഉപയോഗിച്ച് തേങ്ങയുടെ കുറവ് പരിഹരിക്കാനും കറിയെ കൂടുതൽ സമ്പന്നമാക്കാനും നമുക്ക് സാധിക്കും. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

  • വെള്ളക്കടല
  • തൈര്
  • കശുവണ്ടി
  • ഇഞ്ചി വെളുത്തുള്ളി
  • പച്ചമുളക്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • ജീരകപ്പൊടി
  • വെളിച്ചെണ്ണ
  • സവാള
  • മല്ലി
  • ഗരംമസാല
Advertisment

Also Read: അരികു മൊരിഞ്ഞ നല്ല സോഫ്റ്റ് പാലപ്പം വേണോ? എങ്കിൽ ഒരു തവണ മാവ് ഇങ്ങനെ അരച്ചെടുക്കാം

Also Read: മസാലക്കൂട്ടുകൾ വേണ്ട, ഇനി ചിക്കൻ ക്രിസ്പിയായി വറുത്തെടുക്കാൻ ഇങ്ങനെ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • വെള്ളക്കടല വൃത്തിയായി കഴുകി കുറച്ച് ഉപ്പ് ചേർത്തു വേവിക്കാം.
  • കുറച്ച് തൈരിലേയ്ക്ക് എട്ട് കശുവണ്ടി, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം.
  • ഇതിൽ പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് എണ്ണ ഒഴിച്ച് ജീരകം ചേർത്തു പൊട്ടിക്കാം.
  • ഇതിലേയ്ക്ക് കസൂരിമേത്തി, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ അടച്ചു വച്ച് വേവിക്കാം.
  • ഇതിലേയ്ക്ക് വേവിച്ച വെള്ളക്കടല ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • സവാള കട്ടികുറച്ച് അരിഞ്ഞതും ചേർത്ത് വഴറ്റാം.
  • കുറച്ച് ഗരംമസാലയും മല്ലിയും ചേർത്ത് 3 മിനിറ്റ് വേവിക്കാം.
  • ശേഷം അടുപ്പണച്ച് ചൂടോടെ വിളമ്പാം.

Read More: ഒരു സ്പൂൺ തൈരിലേയ്ക്ക് ഈ മസാലക്കൂട്ട് ചേർക്കൂ, ഇനി ഊണ് കഴിക്കാൻ മറ്റൊരു കറിയും വേണ്ട

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: