scorecardresearch

ഈ അച്ചാർ ഒരു സ്പൂൺ മതി,​ ഇനി ഉച്ചയൂണ് കാലിയാകുന്ന വഴി അറിയില്ല

നാവിൽ വച്ചാൽ അലിയുന്നത്ര രുചിയുള്ള അച്ചാർ ഈന്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കാം. ഒരു തവണ തയ്യാറാക്കിയാൽ ഇത് മാസങ്ങളോളം ഉപയോഗിക്കാം

നാവിൽ വച്ചാൽ അലിയുന്നത്ര രുചിയുള്ള അച്ചാർ ഈന്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കാം. ഒരു തവണ തയ്യാറാക്കിയാൽ ഇത് മാസങ്ങളോളം ഉപയോഗിക്കാം

author-image
WebDesk
New Update
Dates Pickle FI

ഈന്തപ്പഴം അച്ചാർ | ചിത്രം: ഫ്രീപിക്

കേരളീയരുടെ സദ്യകളിലും നിത്യേനയുള്ള ഭക്ഷണത്തിലും അച്ചാറുകൾക്ക് എന്നും വലിയൊരു സ്ഥാനമാണുള്ളത്. സാധാരണയായി നാരങ്ങയോ മാങ്ങയോ ഉപയോഗിച്ചാണ് നമ്മൾ അച്ചാറുകൾ തയ്യാറാക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മധുരവും പുളിയും എരിവും ഒരേപോലെ നാവിലൂറുന്ന ഒരു പ്രത്യേക വിഭവമാണ് ഈന്തപ്പഴം അച്ചാർ. ഈന്തപ്പഴത്തിന്റെ സ്വാഭാവികമായ മധുരവും വിനാഗിരിയുടെ പുളിയും മുളകുപൊടിയുടെ എരിവും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ സ്വാദ് പറഞ്ഞറിയിക്കാനാവാത്തതാണ്.

Advertisment

Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

ബിരിയാണിക്കൊപ്പവും നെയ്ച്ചോറിനൊപ്പവും ഈന്തപ്പഴം അച്ചാർ ഒരു മികച്ച കോമ്പിനേഷൻ തന്നെയാണ്. ലക്ഷമി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ

ചേരുവകൾ

  • എണ്ണ 
  • കടുക് 
  • ഉലുവ 
  • വറ്റൽമുളക് 
  • ഇഞ്ചി
  • വെളുത്തുള്ളി 
  • പച്ചമുളക്
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി 
  • മുളകുപൊടി 
  • ഈന്തപ്പഴം  
  • പുളിയും
  • ശർക്കര

Also Read: ഒരു സ്പൂൺ ഉഴുന്ന് മതി, ഇനി രുചികരമായ ചമ്മന്തി സിംപിളായി തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ​ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക് ചേർത്ത് വറുക്കാം. 
  • ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക്, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, അൽപം കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം.
  • കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും
  • ചേർത്തിളക്കിയതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കാം.
  • വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും വാളംപുളി കുതിർത്തു വെച്ച വെള്ളവും, രണ്ട് ടേബിൾസ്പൂൺ ശർക്കരയും ചേർത്തിളക്കി വഴറ്റാം.
  • വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണച്ച് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റാം.

Read More: ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: