/indian-express-malayalam/media/media_files/2026/01/05/street-food-2026-01-05-10-57-43.jpg)
സ്ട്രീറ്റ് ഫുഡ് ഹെൽത്തിയാക്കാം | ചിത്രം: ഫ്രീപിക്
നമ്മുടെ നാട്ടിൻപുറത്തെയും നഗരങ്ങളിലെയും വൈകുന്നേരങ്ങളെ സജീവമാക്കുന്ന ഒന്നാണ് തെരുവോര ഭക്ഷണങ്ങൾ അഥവാ സ്ട്രീറ്റ് ഫുഡ്. മനംകവരുന്ന സുഗന്ധവും നാവിലൂറുന്ന രുചിയും കൊണ്ട് ഏത് ഭക്ഷണപ്രേമിയെയും ആകർഷിക്കാൻ പാനിപൂരിക്കും ചന ചാറ്റിനും പാവ് ഭാജിക്കും സാധിക്കും. എന്നാൽ, രുചിയുടെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും ഇവയുടെ ആരോഗ്യവശങ്ങളെക്കുറിച്ച് നമ്മളിൽ പലരും എപ്പോഴും ആശങ്കാകുലരാണ്. കൊഴുപ്പും കലോറിയും കൂടുതലാണെന്നതും പോഷകഗുണം കുറവാണെന്നതുമാണ് സ്ട്രീറ്റ് ഫുഡ് കഴിക്കുമ്പോൾ നമ്മെ കുറ്റബോധത്തിലേക്ക് നയിക്കുന്നത്.
Also Read: ബോറടിപ്പിക്കില്ല, ഈ ആഴ്ച ട്രൈ ചെയ്യാം 5 ഹെൽത്തി ടിഫിൻ റെസിപ്പികൾ
എന്നാൽ ഈ പ്രിയപ്പെട്ട വിഭവങ്ങൾ ഉപേക്ഷിക്കാതെ തന്നെ അവയെ കൂടുതൽ ആരോഗ്യകരമാക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? നാം കഴിക്കുന്ന രീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ സ്ട്രീറ്റ് ഫുഡിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കും. പ്രശസ്ത ഫിറ്റ്‌നസ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ അഷ്‌ലേഷ ജോഷി ഇതിനായി അഞ്ച് ലളിതമായ വഴികൾ നിർദ്ദേശിക്കുന്നു.
ചന ചാറ്റും നാരങ്ങാനീരും: ഇരുമ്പ് വർദ്ധിപ്പിക്കാൻ
ചന ചാറ്റിൽ പ്രോട്ടീനും നാരുകളും ധാരാളമുണ്ട്. ഇതിലേക്ക് അല്പം നാരങ്ങാനീര് ചേർക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കും. കടലയിലുള്ള നോൺ-ഹീം ഇരുമ്പിനെ ശരീരം വേഗത്തിൽ സ്വീകരിക്കുന്ന രീതിയിലേക്ക് മാറ്റാൻ നാരങ്ങയിലെ വിറ്റാമിൻ സി സഹായിക്കുന്നു. ഇത് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
Also Read: രക്തസമ്മർദ്ദവും വീക്കവും കുറയ്ക്കും, ദിവസവും രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കൂ
പാവ് ഭാജിയും സവാളയും: ദഹനത്തിന് ഉത്തമം
പാവ് ഭാജിക്കൊപ്പം പച്ച സവാള കഴിക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളും പ്രീബയോട്ടിക്സും ശരീരത്തിലെത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാര്യമായ പോഷക മാറ്റം ഉണ്ടാക്കുന്നില്ലെങ്കിലും, ഭക്ഷണം പെട്ടെന്ന് ദഹിക്കാനും വയർ നിറഞ്ഞ സംതൃപ്തി നൽകാനും ഇത് സഹായിക്കും.
പാനിപൂരിയും പുതിനയും: ഉന്മേഷവും ദഹനവും
പാനിപൂരിയിലെ പുതിന വെള്ളം വെറുമൊരു രുചിക്കൂട്ട് മാത്രമല്ല. പുതിനയ്ക്ക് വയറിനെ ശാന്തമാക്കാനും ഗ്യാസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുമുള്ള കഴിവുണ്ട്. ജീരകം, പുളി എന്നിവയ്ക്കൊപ്പം പുതിന ചേരുമ്പോൾ അത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പാനിപൂരി കഴിച്ചതിനുശേഷം വയറിന് ഭാരം തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: 90കളിലെ പ്രിയപ്പെട്ട മിഠായി ഇനി മതിവരുവോളം കഴിക്കാം, ഒരു സ്പൂൺ പാൽപ്പൊടി മതി
ആലു ടിക്കിയും തൈരും: തുല്യമായ പോഷണം
ആലു ടിക്കി തൈരിനൊപ്പം കഴിക്കുന്നത് ദഹനം എളുപ്പമാക്കും. തൈരിലെ പ്രോട്ടീനും പ്രോബയോട്ടിക്സും കാൽസ്യവും ആലു ടിക്കിയിലെ കാർബോഹൈഡ്രേറ്റിനെയും കൊഴുപ്പിനെയും സന്തുലിതമാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.
ചോളം മസാലകൾക്കൊപ്പം: ആന്റിഓക്‌സിഡന്റുകളുടെ ഗുണം
ചോളത്തിൽ ചേർക്കുന്ന മുളകുപൊടി, കറുത്ത ഉപ്പ്, നാരങ്ങാനീര് എന്നിവ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. നാരങ്ങയിലെ വിറ്റാമിൻ സി ചോളത്തിലുള്ള ആന്റിഓക്‌സിഡന്റുകളെ വേഗത്തിൽ വലിച്ചെടുക്കാൻ സഹായിക്കുന്നു. കൂടാതെ, ഈ മസാലകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
ഇത്തരം ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ രുചി ഒട്ടും ചോരാതെ തന്നെ സ്ട്രീറ്റ് ഫുഡ് ആരോഗ്യകരമായി ആസ്വദിക്കാൻ നമുക്ക് സാധിക്കും.
Read More: അരിയും ഉഴുന്നും വേണ്ട, 5 മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലുള്ള ഇഡ്ഡലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us