scorecardresearch

പഞ്ഞിപോലുള്ള തട്ടേ ഇഡ്ഡലി കഴിക്കാൻ ഇനി ഹോട്ടലിൽ പോകേണ്ട, ഇങ്ങനെ തയ്യാറാക്കാം

സാധാരണ ഇഡ്ഡലികളിൽ നിന്നും വ്യത്യസ്തമായി പഞ്ഞിപോലെ സോഫ്റ്റായിട്ടുള്ള തട്ടേ ഇലഡ്ഡലി ഇനി മതിവരുവോളം കഴിക്കാം, ഇതാണ് റെസിപ്പി

സാധാരണ ഇഡ്ഡലികളിൽ നിന്നും വ്യത്യസ്തമായി പഞ്ഞിപോലെ സോഫ്റ്റായിട്ടുള്ള തട്ടേ ഇലഡ്ഡലി ഇനി മതിവരുവോളം കഴിക്കാം, ഇതാണ് റെസിപ്പി

author-image
WebDesk
New Update
Thatte Idli Recipe

തട്ടേ ഇഡ്ഡലി | ചിത്രം: ഗൂഗിൾ ജെമിനി

ദക്ഷിണേന്ത്യൻ പ്രാതൽ വിഭവങ്ങളിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ഒന്നാണ് കർണാടകയുടെ സ്വന്തം തട്ടേ ഇഡ്ഡലി. സാധാരണ ഇഡ്ഡലികളേക്കാൾ വലിപ്പമേറിയതും എന്നാൽ പഞ്ഞിപോലെ മൃദുവായതുമായ ഈ ഇഡ്ഡലി രുചിയിലും ഘടനയിലും വേറിട്ടുനിൽക്കുന്നു. കന്നഡ ഭാഷയിൽ 'തട്ടേ' എന്നാൽ പ്ലേറ്റ് എന്നാണ് അർത്ഥം. പരന്ന പ്ലേറ്റുകളിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. സാധാരണ ഇഡ്ഡലി മാവിൽ നിന്നും വ്യത്യസ്തമായി ഇഡ്ഡലി അരി, ഉഴുന്ന് എന്നിവയ്‌ക്കൊപ്പം ചവ്വരി അല്ലെങ്കിൽ അവൽ കൂടി ചേർക്കുന്നതാണ് ഇതിന്റെ പ്രത്യേകത. 

Advertisment

Also Read: പഞ്ഞിപോലുള്ള ബൺ ദോശ കഴിക്കണോ? എങ്കിൽ മാവ് ഇങ്ങനെ തയ്യാറാക്കൂ

ഇത് ഇഡ്ഡലിക്ക് കൂടുതൽ മൃദുത്വവും പ്രത്യേകമായ ഘടനയും നൽകുന്നു. സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം പ്ലേറ്റുകളിൽ വേവിച്ചെടുക്കുന്ന ഈ വിഭവം കഴിക്കുമ്പോൾ വായിൽ അലിഞ്ഞുചേരുന്ന അനുഭവമാണ് നൽകുന്നത്. ആരോഗ്യകരവും തൃപ്തികരവുമായ ഈ പ്രാതൽ ഇന്ന് കർണാടകയുടെ അതിരുകൾ കടന്ന് ലോകമെമ്പാടും പ്രശസ്തമാണ്. തേങ്ങാ ചട്ണിയും സാമ്പാറും അല്പം വെണ്ണയും ചേർത്ത് കഴിക്കുമ്പോൾ ഇതിന്റെ രുചി പൂർണ്ണമാകുന്നു. ഷാഗി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • അരി- 2 കപ്പ്
  • ഉഴുന്ന്- 1/4 കപ്പ്
  • സാബൂദാന (ചവ്വരി) അല്ലെങ്കിൽ അവൽ- 2 ടേബിൾ സ്പൂൺ 
  • ഉപ്പ്- 1 ടീസ്പൂൺ
  • വെള്ളം- ആവശ്യത്തിന്
  • എണ്ണ അല്ലെങ്കിൽ നെയ്യ്- ആവശ്യത്തിന്

Also Read: ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ

Also Read: പച്ചരി അരച്ചെടുക്കേണ്ട, പൂപോലെ സോഫ്റ്റ് അപ്പം ചുട്ടെടുക്കാൻ ഇത് മാത്രം മതി

തയ്യാറാക്കുന്ന വിധം

  • ഇഡ്ഡലി അരി, ഉഴുന്ന്, സാബൂദാന (അല്ലെങ്കിൽ അവൽ) എന്നിവ പ്രത്യേകം കഴുകി 4-6 മണിക്കൂർ കുതിർക്കാൻ വെക്കാം.
  • കുതിർത്ത ഉഴുന്ന് അല്പം വെള്ളം ചേർത്ത് നല്ല വെണ്ണ പോലെ അരച്ചെടുക്കാം.
  • അരിയും സാബൂദാനയും (അല്ലെങ്കിൽ അവൽ) ചേർത്ത് അല്പം തരിയോടെ അരയ്ക്കാം.
    രണ്ട് മാവുകളും കൂടി യോജിപ്പിച്ച് ഉപ്പ് ചേർക്കാം.
  • ഈ മാവ് ഏകദേശം 8-12 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ പുളിക്കാനായി വെക്കാം.
  • ചെറിയ സ്റ്റീൽ പ്ലേറ്റുകളിൽ അല്പം എണ്ണയോ നെയ്യോ പുരട്ടാം.
  • ഓരോ പ്ലേറ്റിലും ആവശ്യത്തിന് മാവ് ഒഴിക്കാം.
  • ഇഡ്ഡലി പാത്രത്തിലോ പ്രഷർ കുക്കറിലോ (വിസിൽ ഇല്ലാതെ) വെച്ച് 12-15 മിനിറ്റ് ആവിയിൽ വേവിക്കാം.
  • ഒരു ടൂത്ത് പിക്കോ കത്തിയോ ഉപയോഗിച്ച് ഇഡ്ഡലി വെന്തോ എന്ന് പരിശോധിക്കുക. മാവ് ഒട്ടിപ്പിടിക്കാതെ വരുന്നുണ്ടെങ്കിൽ ഇഡ്ഡലി തയ്യാറായിക്കഴിഞ്ഞു.
  • അല്പം തണുത്ത ശേഷം പ്ലേറ്റിൽ നിന്ന് സാവധാനം മാറ്റാം.
  • ചൂടുള്ള തട്ടേ ഇഡ്ഡലി തേങ്ങാ ചട്നി, സാമ്പാർ, അല്പം നെയ്യ് അല്ലെങ്കിൽ വെണ്ണ എന്നിവയ്‌ക്കൊപ്പം വിളമ്പാം.

Read More: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: